മനുഷ്യനെ സൃഷ്ടിച്ചത് ജലത്തില്‍ നിന്നാണെന്നും മറ്റൊരു ആയതില്‍ മണ്ണില്‍ നിന്നാണെന്നും പറയുന്നു. ഈ രണ്ട് ആയതുകൾ പരസ്പര വിരുദ്ധമല്ലേ?.

ചോദ്യകർത്താവ്

നൂറ അഹ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഈ രണ്ട് ആയതുകള്‍ പരസ്പര വിരുദ്ധമല്ല. കാരണം സൃഷ്ടിപ്പിന്റെ രണ്ട് ഘട്ടങ്ങളാണ് അളളാഹു ഈ ആയതുകളില്‍ വിശദീകരിക്കുന്നത്. പല ഘട്ടങ്ങളിലൂടെയാണ് അള്ളാഹു മനുഷ്യനെ സൃഷ്ടിച്ചത്. വിവിധ ആയതുകളിലായി അള്ളാഹു ഇവ വിവരിച്ചിട്ടുണ്ട്. ആദ്യം അള്ളാഹു മണ്ണെടുത്തു. ശേഷം അള്ളാഹു അതില് വെള്ളം (الماء)കല൪ത്തി. വെള്ളവും മണ്ണും(تراب) കല൪ന്നപ്പോള്‍ അത് (طين) ആയി മാറി. പിന്നെ അള്ളാഹു മനുഷ്യനെ രൂപപ്പെടുത്തി. കുറച്ച് കാലങ്ങള്‍ക്ക് ശേഷം ആ രൂപം കറുത്ത നിറമായി മാറി. അതിനാണ് അറബിയില്‍ (حمأ) എന്ന് പറയുന്നത്. പിന്നെ അത്  ഉണങ്ങി മുട്ടിയാല്‍ ഒച്ചയുണ്ടാവുന്ന തരത്തിലായി. ആ അവസ്ഥക്ക് അറബിയില്‍ (صلصال) എന്ന് പറയുന്നു. ശേഷം അള്ളാഹു റൂഹു ഊതി പൂ൪ണ മനുഷ്യനെ പടച്ചു. പല ആയതുകളിലായി അള്ളാഹു അവ വിശദീകരിക്കുന്നുണ്ട്. وَمِنْ آيَاتِهِ أَنْ خَلَقَكُمْ مِنْ تُرَابٍ (الروم 20)، وَهُوَ الَّذِي خَلَقَ مِنَ الْمَاءِ بَشَرًا (الفرقان 54) هُوَ الَّذِي خَلَقَكُمْ مِنْ طِينٍ (الأنعام 2) وَلَقَدْ خَلَقْنَا الْإِنْسَانَ مِنْ صَلْصَالٍ مِنْ حَمَإٍ مَسْنُونٍ (الحجر 26). ഇമാം റാസി (റ)  ولقد خلقنا الانسان من صلصال من حمأ مسنون  എന്ന ആയതിന്റെ തഫ്സീറില്‍ ഇവ വിശദീകരിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter