ആര്‍ത്തവ സമയങ്ങളില്‍ പഠിക്കാനായി മൊബൈല്‍ ഉപയോഗിച്ച് ഖുര്‍ആനോതാം എന്ന് കേട്ടു ശരിയാണോ

ചോദ്യകർത്താവ്

ശാലിമ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആര്‍ത്തവകാരിക്ക് ഖുര്‍ആന്‍ തൊടുന്നതും പാരായണം ചെയ്യുന്നതും നിഷിദ്ധമാണ്. തൊടാതെയാണെങ്കിലും പാരായണം നിഷിദ്ധം തന്നെ. അപ്പോള്‍ മൊബൈലിലെ പാരായണമാണെങ്കിലും നിഷിദ്ധമാണെന്ന് മനസ്സിലായല്ലോ. പഠിക്കാനാണെങ്കിലും വിധി അതു തന്നെയാണ്. ഹൈളാണോ ഇസ്തിഹാദതാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഇസ്തിഹാദത് രോഗമുള്ള സ്ത്രീകള്‍ക്ക് പഠിക്കാനായി പാരായണം ചെയ്യാവുന്നതാണ്. ഹൈള് രക്തം ഒഴികിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ഖുര്‍ആന്‍ ഓതല്‍ അനുവദനീയമാണ് രക്തം മുറിഞ്ഞാല്‍ കുളിച്ചാല്‍ മാത്രമേ ഓതാവൂ എന്നാണ് മാലികീ മദ്ഹബിലെ പ്രബലമായ അഭിപ്രായം. കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യാനും ചെയ്യുന്നത് പതിവാക്കാനും സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter