തിലാവതിന്റെ സുജൂദിൽ എന്താണ് ചൊല്ലേണ്ടത്?
ചോദ്യകർത്താവ്
മുജീബ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുജൂദിനെ കുറിച്ചുള്ള പരാമര്‍ശം വരുന്ന ചില പ്രത്യേക ആയതുകളെ സജ്ദയുടെ ആയതുകള്‍ എന്ന് പറയുന്നു. ഈ ആയതുകള്‍ പൂര്‍ണ്ണമായി ഓതുമ്പോഴോ കേള്‍ക്കുമ്പോഴോ ആണ് തിലാവതിന്റെ സുജൂദ് സുന്നതുള്ളത്. നിസ്കാരത്തിലെ സുജൂദ് പോലെത്തന്നെയാണ് ഇത് ചെയ്യേണ്ടത്. വിശദമായി മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. നിസ്കാരത്തിലെ സുജൂദിലെ പോലെ തസ്ബീഹ് ചൊല്ലല്‍ സുന്നതാണ്. അതോടൊപ്പം, اللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ എന്ന് ചൊല്ലലും സുന്നതാണ്. പ്രവാചകര്‍ (സ) ഇങ്ങനെ ചൊല്ലിയിരുന്നതായി ചില ഹദീസുകളില്‍ കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


