سورة الغاشية ഓതുമ്പോള്‍ എന്താണ് ദുആ ചെയ്യേണ്ടത്?
ചോദ്യകർത്താവ്
Muhammad saheer
Aug 19, 2017
CODE :Qur8792
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
سورة الضحى മുതല്‍ سورة الناس വരെ എല്ലാ സൂറതിന്റെയും അവസാനത്തില്‍ الله أكبر എന്ന് പറയല്‍ സുന്നതാണ്. നബി (സ്വ) തങ്ങള്‍ക്ക് വഹ്‍യ് വരാന്‍ അല്‍പം വൈകുകയും പിന്നീട് വന്നപ്പോള്‍ നബി തങ്ങള്‍ തക്ബീര്‍ ചൊല്ലുകയും ചെയ്തു. അതിനാലാണത് സുന്നതാണ്. ചില ആയതുകള്‍ക്കനുസരിച്ച് ദിക്റു ചൊല്ലേണ്ടതുണ്ട്. അത് നിരവധിയാണ്. റഹ്മതിനെ കുറിച്ച് പറയുന്ന ആയതുകള്‍ വരുമ്പോള്‍ റഹ്മതിനെ ചോദിക്കലും ശിക്ഷയെ കുറിച്ച് പരാമര്‍ശിക്കുന്ന ആയതുകള്‍ വരുമ്പോള്‍ കാവലിനെ തേടലും അതില്‍ പെടും. سورة الغاشية യില്‍ فيعذبه الله العذاب الأكبر എന്ന് പറയുമ്പോള്‍ اللهم إني أعوذ بك من العذاب الأكبر എന്നും ثم إن علينا حسابهم എന്നതിന് ശേഷം رب يسر حسابي എന്നോ حاسبني حسابا يسيرا എന്നോ ദുആ ചെയ്യാം. അവ സുന്നതാണ്. سورة الغاشية പതിവായി ചൊല്ലുന്നവന്‍റെ ഹിസാബ് എളുപ്പമാവുമെന്ന് നബി (സ്വ) പറഞ്ഞിരിക്കുന്നു.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.