وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ .ഈ ആയതിൽ ا لِلْمَلَائِكَةِ എന്നുള്ളത് കൊണ്ട് അല്ലാഹുവിന്റെ സുജൂദ് ചെയ്യാനുള്ള കല്പന മലക്കുകളോട് മാത്രമാവില്ലേ?ഇബ്‌ലീസിനു ഈ കല്പന ബാകമാണോ ?ഇബ്ലീസ് മലക് അല്ലല്ലോ ,ജിന്ന് വർഗ്ഗത്തിൽ പെട്ട ആളല്ലേ ?

ചോദ്യകർത്താവ്

Ismail

Mar 2, 2019

CODE :See9182

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇബ്ലീസ് ജിന്ന് വർഗത്തിൽ പെട്ടവനാണെന്നതാണ് പ്രബലാഭിപ്രായം. എന്നാൽ മലക്കുകളിലെ ഒരു വർഗത്തെ തീ കൊണ്ട് പടക്കപ്പെട്ടിട്ടുണ്ട് അവർക്ക ജിന്ന് എന്നു പറയും അവരിൽ പെട്ടവനാണ് ഇബ്ലീസ് എന്ന് അഭിപ്രായമുള്ളവരും പണ്ഡിത്മാരുടെ കൂട്ടത്തിലണ്ട്. ഏതായിരുന്നാലും ഇബ്ലീസ് സുജൂദ് ചെയ്യാത്തത് പാപമായി മാറാനുള്ള കാരണം അയാൾ മലക്കോ ജിന്നോ ആണോ എന്നതല്ല. പ്രത്യുത അല്ലാഹു ഇബ്ലീസിനോട് നേരിട്ട് സുജൂദ് ചെയ്യാൻ പറഞ്ഞിരുന്നുവെന്ന് വിശുദ്ധ ഖുർആനിലെ سورة الأعراف ലെ പന്ത്രണ്ടാമത്തെ ആയത്തിൽ അല്ലാഹു തആല വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. അതിപ്രകാരമാണ്:

قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ قَالَ أَنَا خَيْرٌ مِنْهُ خَلَقْتَنِي مِنْ نَارٍ وَخَلَقْتَهُ مِنْ طِينٍ 

 (നിന്നോട് ഞാൻ സുജൂദ് ചെയ്യാൻ പറഞ്ഞ സമയത്ത് സൂജുദ് ചെയ്യാൻ നിനക്ക് എന്തായിരുന്നു തടസ്സം) നേരിട്ടുള്ള ഈ ആജ്ഞ ലംഘിച്ച് ഞൊണ്ടി ന്യായം പറഞ്ഞ് ധിക്കരിച്ചതിനാണ് അവൻ ശിക്ഷിക്കപ്പെട്ടത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter