ബറാഅത്ത് രാവ് നാളെ (ബുധനാഴ്ച) രാത്രി
ശഅബാന്‍ 15ാം രാവായ ബറാഅത്ത് രാവ് യു.എ.ഇ, ഒമാന്‍ എന്നീ ഗള്‍ഫ് നാടുകളിലും കേരളത്തിലും ഏപ്രില്‍ 8 ന് ബുധനാഴ്ച രാത്രി ആചരിക്കും. അതേ സമയം യു.എ. ഇ, ഒമാന്‍ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബറാഅത്ത് രാവ് ഏപ്രില്‍ 7ന് ചൊവ്വാഴ്ച രാത്രിയാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ അറിയിച്ചത് പ്രകാരം കേരളത്തില്‍ ബറാഅത്ത് രാവ് ബുധനാഴ്ചയും ഇതോടനുബന്ധിച്ചുള്ള പ്രത്യേക സുന്നത്തു നോമ്പ് വ്യാഴാഴ്ചയുമാണ്. കൊറോണ വൈറസ് വ്യാപനം തടയാൻ ലോകം മുഴുവൻ ലോക്ഡൗണിൽ കഴിയവേ കടന്നുവരുന്ന ബറാഅത് രാവിനെ ഇബാദത്തുകൾ കൊണ്ട് ധന്യമാക്കാൻ കാത്തിരിക്കുകയാണ് വിശ്വാസികൾ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter