ജനുവരി 22 ഉം 30ഉം 26നെ അപ്രസക്തമാക്കുകയാണ്
ജനുവരി 26.. സ്വതന്ത്ര ഇന്ത്യയുടെ റിപബ്ലിക് ദിനം. ബ്രിട്ടീഷുകാരുടെ കരങ്ങളില്‍നിന്ന് മോചിതമായ ശേഷം, രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണം എങ്ങനെയാവണമെന്നത് കൃത്യമായി വരച്ചുവെച്ച ഭരണഘടന പിറന്നത് ഇന്നായിരുന്നു. അതിന് 2 വര്‍ഷം മുമ്പ് ജനുവരി 30ന്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം തന്നെ മാറ്റിവെച്ച രാഷ്ട്രപിതാവ് ഗാന്ധിജി തീവ്രഹിന്ദുക്കളാല്‍ കൊല്ലപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തെ തുടര്‍ന്നുണ്ടായ വിഭജനവും അതിദാരുണമായ സാമുദായിക കലാപങ്ങളും സംഘര്‍ഷങ്ങളും സ്വതന്ത്ര ഇന്ത്യ കൂടുതല്‍ അസ്വസ്ഥമാകുമെന്ന ആശങ്കകള്‍ പങ്ക് വെക്കുന്നതായിരുന്നു. ഗാന്ധിജിയുടെ വധം അതിന് അടിവര ഇടുന്നതായിരുന്നു.
അവയെല്ലാം മുന്‍നിര്‍ത്തി, ഇന്ത്യയൊരിക്കലും അത്തരം കലാപങ്ങളുടെ വേദിയായി മാറരുതെന്നും എല്ലാ മതസ്ഥര്‍ക്കും തുല്യനീതി ലഭിക്കുന്ന, ലോകത്തെ ഏറ്റവും വലിയ മതേതര രാജ്യമായിരിക്കണമെന്നുമുള്ള ഉത്തമ ലക്ഷ്യത്തോടെയാണ് നമ്മുടെ ഭരണ ഘടനക്ക് രൂപം നല്കപ്പെട്ടത്. അടിസ്ഥാനപരമായി ഏതൊരു ഇന്ത്യന്‍ പൗരനും ലഭിച്ചിരിക്കേണ്ട അവകാശങ്ങള്‍ ആമുഖത്തില്‍ തന്നെ അടിവരയിട്ട് പറയുന്നുണ്ട്. എന്നാല്‍ അതേ സമയം, ഇതെല്ലാം കേവലം രേഖകളാണെന്നും ഇത് കൈയ്യാളുന്നവരാണ് ഇത് കൃത്യമായി നടപ്പിലാക്കേണ്ടതെന്നും അല്ലാത്ത പക്ഷം, ഇതിനെയെല്ലാം നോക്കുകുത്തിയാക്കി നമ്മുടെ രാജ്യം ഏത് രീതിയിലേക്കും തിരിഞ്ഞ് നടക്കാനുള്ള സാധ്യതകളുണ്ടെന്നും അന്ന് തന്നെ ഭരണഘടന സംവിധാനിച്ചവര്‍ തന്നെ ആശങ്കപ്പെട്ടിരുന്നു. അവിടെയാണ് ഇന്ന് രാജ്യം എത്തിനില്ക്കുന്നതെന്ന് പറയാതെ വയ്യ.
മതവികാരം ഉയര്‍ത്തിവിട്ട് അധികാരത്തിലെത്തുകയും ശേഷം അത് ഒരു മതത്തിന്റെ മാത്രം ചടങ്ങുകള്‍ക്കായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന ദുരന്തപൂര്‍ണ്ണമായ സ്ഥിതിവിശേഷത്തിലൂടെയാണ് ഇന്ത്യ ഇന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രത്തിന്റെ സമ്പത്ത് മതകീയ ചടങ്ങുകള്‍ക്കായി ചെലവഴിക്കുകയും ഔദ്യോഗിക സ്ഥാനമാനങ്ങള്‍ അതിനായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. അതേ സമയം, വിശപ്പടക്കാനുള്ള അന്നവും അന്തിയുറങ്ങാനുള്ള കൂരയുമില്ലാതെ, എത്രയോ പട്ടിണിപ്പാവങ്ങള്‍ തെരുവുകളിലും വഴിയോരങ്ങളിലും അലഞ്ഞ് തിരിയുന്നത് നോക്കാന്‍ പോലും ആളില്ലാതെ പോവുന്നു. പശു, എലി തുടങ്ങിയ മൃഗങ്ങള്‍ക്ക് സുഖ ചികില്‍സയും ആവശ്യത്തിലധികമുള്ള പരിഗണനയും ശുശ്രൂഷയും ലഭിക്കുന്നിടത്ത്, ജീവന്‍ നിലനിര്‍ത്താനാവശ്യമായ പ്രാഥമിക ചികില്‍സ പോലും ലഭിക്കാതെ സാധാരണക്കാര്‍ മരണത്തിന് കീഴടങ്ങുന്നു.
അതോടൊപ്പം, ഹിന്ദുമതത്തിന്റെ മറവില്‍ രാജ്യത്ത് നിന്ന് വിവിധ നവോത്ഥാന നായകരുടെ അശ്രാന്ത്ര പരിശ്രമങ്ങളാല്‍ എടുത്തെറിയപ്പെട്ട ജാതിവ്യവസ്ഥയും തൊട്ട് കൂടായ്മയുമെല്ലാം തിരിച്ചുവരികയുമാണ്. നിലവിലെ ഇന്ത്യന്‍ രാഷ്ട്രപതിയെയോ മുന്‍രാഷ്ട്രപതിയെയോ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് അതാണ് സൂചിപ്പിക്കുന്നത്.
എഴുപത്തിനാലാം റിപബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യ ഇങ്ങനെയൊക്കെയാണ്. ഈ ദുസ്ഥിതി തുടര്‍ന്നാല്‍ വരും നാളുകളില്‍ നാം എവിടെ എത്തുജനുവരി 26.. സ്വതന്ത്ര ഇന്ത്യയുടെ റിപബ്ലിക് ദിനം. ബ്രിട്ടീഷുകാരുടെ കരങ്ങളില്‍നിന്ന് മോചിതമായ ശേഷം, രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണം എങ്ങനെയാവണമെന്നത് കൃത്യമായി വരച്ചുവെച്ച ഭരണഘടന പിറന്നത് ഇന്നായിരുന്നു. അതിന് 2 വര്‍ഷം മുമ്പ് ജനുവരി 30ന്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം തന്നെ മാറ്റിവെച്ച രാഷ്ട്രപിതാവ് ഗാന്ധിജി തീവ്രഹിന്ദുക്കളാല്‍ കൊല്ലപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തെ തുടര്‍ന്നുണ്ടായ വിഭജനവും അതിദാരുണമായ സാമുദായിക കലാപങ്ങളും സംഘര്‍ഷങ്ങളും സ്വതന്ത്ര ഇന്ത്യ കൂടുതല്‍ അസ്വസ്ഥമാകുമെന്ന ആശങ്കകള്‍ പങ്ക് വെക്കുന്നതായിരുന്നു. ഗാന്ധിജിയുടെ വധം അതിന് അടിവര ഇടുന്നതായിരുന്നു.
അവയെല്ലാം മുന്‍നിര്‍ത്തി, ഇന്ത്യയൊരിക്കലും അത്തരം കലാപങ്ങളുടെ വേദിയായി മാറരുതെന്നും എല്ലാ മതസ്ഥര്‍ക്കും തുല്യനീതി ലഭിക്കുന്ന, ലോകത്തെ ഏറ്റവും വലിയ മതേതര രാജ്യമായിരിക്കണമെന്നുമുള്ള ഉത്തമ ലക്ഷ്യത്തോടെയാണ് നമ്മുടെ ഭരണ ഘടനക്ക് രൂപം നല്കപ്പെട്ടത്. അടിസ്ഥാനപരമായി ഏതൊരു ഇന്ത്യന്‍ പൗരനും ലഭിച്ചിരിക്കേണ്ട അവകാശങ്ങള്‍ ആമുഖത്തില്‍ തന്നെ അടിവരയിട്ട് പറയുന്നുണ്ട്. എന്നാല്‍ അതേ സമയം, ഇതെല്ലാം കേവലം രേഖകളാണെന്നും ഇത് കൈയ്യാളുന്നവരാണ് ഇത് കൃത്യമായി നടപ്പിലാക്കേണ്ടതെന്നും അല്ലാത്ത പക്ഷം, ഇതിനെയെല്ലാം നോക്കുകുത്തിയാക്കി നമ്മുടെ രാജ്യം ഏത് രീതിയിലേക്കും തിരിഞ്ഞ് നടക്കാനുള്ള സാധ്യതകളുണ്ടെന്നും അന്ന് തന്നെ ഭരണഘടന സംവിധാനിച്ചവര്‍ തന്നെ ആശങ്കപ്പെട്ടിരുന്നു. അവിടെയാണ് ഇന്ന് രാജ്യം എത്തിനില്ക്കുന്നതെന്ന് പറയാതെ വയ്യ.
മതവികാരം ഉയര്‍ത്തിവിട്ട് അധികാരത്തിലെത്തുകയും ശേഷം അത് ഒരു മതത്തിന്റെ മാത്രം ചടങ്ങുകള്‍ക്കായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന ദുരന്തപൂര്‍ണ്ണമായ സ്ഥിതിവിശേഷത്തിലൂടെയാണ് ഇന്ത്യ ഇന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രത്തിന്റെ സമ്പത്ത് മതകീയ ചടങ്ങുകള്‍ക്കായി ചെലവഴിക്കുകയും ഔദ്യോഗിക സ്ഥാനമാനങ്ങള്‍ അതിനായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. അതേ സമയം, വിശപ്പടക്കാനുള്ള അന്നവും അന്തിയുറങ്ങാനുള്ള കൂരയുമില്ലാതെ, എത്രയോ പട്ടിണിപ്പാവങ്ങള്‍ തെരുവുകളിലും വഴിയോരങ്ങളിലും അലഞ്ഞ് തിരിയുന്നത് നോക്കാന്‍ പോലും ആളില്ലാതെ പോവുന്നു. പശു, എലി തുടങ്ങിയ മൃഗങ്ങള്‍ക്ക് സുഖ ചികില്‍സയും ആവശ്യത്തിലധികമുള്ള പരിഗണനയും ശുശ്രൂഷയും ലഭിക്കുന്നിടത്ത്, ജീവന്‍ നിലനിര്‍ത്താനാവശ്യമായ പ്രാഥമിക ചികില്‍സ പോലും ലഭിക്കാതെ സാധാരണക്കാര്‍ മരണത്തിന് കീഴടങ്ങുന്നു.
അതോടൊപ്പം, ഹിന്ദുമതത്തിന്റെ മറവില്‍ രാജ്യത്ത് നിന്ന് വിവിധ നവോത്ഥാന നായകരുടെ അശ്രാന്ത്ര പരിശ്രമങ്ങളാല്‍ എടുത്തെറിയപ്പെട്ട ജാതിവ്യവസ്ഥയും തൊട്ട് കൂടായ്മയുമെല്ലാം തിരിച്ചുവരികയുമാണ്. നിലവിലെ ഇന്ത്യന്‍ രാഷ്ട്രപതിയെയോ മുന്‍രാഷ്ട്രപതിയെയോ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് അതാണ് സൂചിപ്പിക്കുന്നത്.
എഴുപത്തിനാലാം റിപബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യ ഇങ്ങനെയൊക്കെയാണ്. ഈ ദുസ്ഥിതി തുടര്‍ന്നാല്‍ വരും നാളുകളില്‍ നാം എവിടെ എത്തുമോ ആവോ. കാത്തിരുന്ന് കാണുക തന്നെ.
Leave A Comment