മാസപ്പിറവി കണ്ടു, കേരളത്തിലും ഒമാന്‍ ഒഴികെയുള്ള  ഗള്‍ഫ് രാഷ്ട്രങ്ങളിലും  നാളെ റമദാന്‍ വ്രതാരംഭം

റമദാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (13-04-2021 ചൊവ്വ) റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ , സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

നാളെ റമദാന്‍ ഒന്നായിരുക്കുമെന്നു സഊദി ഉന്നത കോടതി, ഖത്തര്‍ ഔഖാഫ് & ഇസ്‌ലാമിക കാര്യ മന്ത്രാലയം എന്നിവരും പ്രഖ്യാപിച്ചു. എന്നാല്‍ മാസപ്പിറവി ദൃശ്യമാവത്തതിനാല്‍ നാളെ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി ചൊവ്വാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്നു ഒമാന്‍ ഔഖാഫ് മന്ത്രാലയം പ്രഖ്യാപിച്ചു. 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter