ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി  അമേരിക്കയിലെ ഇമാമുമാര്‍

ചൈനയിലെ ക്‌സിംഗ്ജിയാങ്ങ് പ്രവിശ്യയില്‍ പീഡനത്തിരയാവുന്ന മൂന്ന് മില്യണ്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങളെ അപലിച്ച് അമേരിക്കയിലെ ഇമാമുമാര്‍. ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി 130 ഓളം ഇമാമുമാരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

ഉയിഗൂര്‍ മുസ്‌ലിംകളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും കുറിച്ച് പറയുന്ന സംയുക്ത പ്രസ്താവനയില്‍ കസാക്‌സ്, കിര്‍ഗിസ്, ഉസ്‌ബെക്ക് വിഭാഗക്കാരുടെ സ്വാതന്ത്ര്യത്തെ കുറിച്ചും വിശദീകരിക്കുന്നു.

ഞങ്ങള്‍ ഇമാമുമാരും മതനേതാക്കന്മാരുമാണ്, ചൈനയിലെ കോണ്‍സെന്‍ട്രേഷന്‍  ക്യാമ്പുകളില്‍ പീഡനത്തിരയായ ഉയിഗൂര്‍ മുസ്‌ലിംകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. അവര്‍ക്ക് പൂര്‍ണ പിന്തുണയര്‍പ്പിക്കുകയാണ് ചെയ്യുന്നത്.
സംഘാടകരിലൊരാളായ ഡോ യാസിര്‍ ഖാദി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter