അടിയും കുളിയും

ശാത്വിറുകളിൽ (അല്ലാഹുവിന്‍റെ സാമീപ്യത്തിലേക്ക് ഉത്സാഹത്തോടെ മുൻ നിരയിൽ നിൽക്കുന്ന സ്വൂഫികൾ) പെട്ട ഒരാളുടെ വേലക്കാരനായ അടിമയെ ഭരണാധികാരി ആവശ്യപെട്ടു. പക്ഷേ, അദ്ദേഹം അത് നൽകാൻ തയ്യാറായില്ല. ഭരണാധികാരി അദ്ദേഹത്തെ അതിന്‍റെ പേരിൽ ആയിരം ചാട്ടയടിക്കു വിധിച്ചു. അത് നടപ്പിലാക്കി. അദ്ദേഹം അടിമയെ കൊടുക്കാൻ തയ്യാറായില്ല.

ആയിടക്കാണ് അദ്ദേഹത്തിന് രാത്രി സ്വപ്ന സ്ഖലനമുണ്ടായത്. നല്ല തണുപ്പുള്ള രാവായിരുന്നു. രാവിലെ അദ്ദേഹം നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു. കൂടെയുള്ളവർ പറഞ്ഞു: “ഇങ്ങനെ കുളിച്ചാൽ നിങ്ങളുടെ ജീവൻ അപകടത്തിലാവുമല്ലോ?”

Also Read:ആൺവേഷം കെട്ടിയ പെണ്ണ്

അദ്ദേഹം പറഞ്ഞു: “ഒരു പടപ്പിനു വേണ്ടി ആയിരം ചാട്ടയടി സഹിച്ച ഞാൻ അല്ലാഹുവിനു വേണ്ടി ഈ തണുപ്പ് സഹിക്കില്ലെങ്കിൽ അവൻറെ മുന്നിൽ അതൊരു നാണക്കേടല്ലേ.”

 

(രിസാല 264)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter