മാപ്പല്ല തൃപ്തിയാണ് വേണ്ടത്

അബൂ അലി അദ്ദഖാഖ് (റ) പറഞ്ഞു:

 ഒരു അടിമയോട് തന്‍റെ യജമാനൻ കോപിഷ്ടനായി. അടിമ മറ്റൊരാളെ യജമാനനോട് ശുപാർശ ചെയ്യാനായി ശട്ടം കൂട്ടി. ആ ശുപാർശയിൽ യജമാനൻ അടിമക്ക് മാപ്പ് നൽകി. പക്ഷേ, അടിമ കരയാൻ തുടങ്ങി.

 ശുപാർശകൻ: “യജമാൻ എല്ലാം പൊറുത്തില്ലേ? ഇനിയെന്തിനാണ് കരയുന്നത്?”

 യജമാനൻ: “അവന് എന്‍റെ തൃപ്തിയാണ് വേണ്ടത്. അതിനൊരു മാർഗവുമില്ല. അതിനാലാണവൻ കരയുന്നത്.”

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter