“നാട്ടുകാർ എന്നെ എടുത്തു കൊണ്ടു പോവണം”

അബൂ സഈദ് അൽഖർറാസ് (റ) പറയുന്നു:

 പാദേയമൊന്നും കരുതാതെ ഞാൻ മരുഭൂമിയിലൂടെ യാത്ര പുറപ്പെട്ടു. കുറച്ചധികം സഞ്ചരിച്ചപ്പോൾ ക്ഷീണം തോന്നി. ഞാൻ എത്തേണ്ട നാട് ദൂരെ നിന്ന് എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു. അവിടെ എത്തിയല്ലോ എന്നൊരു ആശ്വാസമുണ്ടായി എനിക്ക്. പിന്നീട് ഞാൻ ആലോചിച്ചു: “എനിക്ക് സമാധാനം വന്നത് അല്ലാഹു അല്ലാത്ത ഒന്നിൽ ഭരമേൽപിച്ചപ്പോഴല്ലേ.”

 “ആയതിനാൽ ഞാൻ ആ സ്ഥലത്തേക്ക് സ്വയം പോകുകയില്ല. എന്നെ ആരെങ്കിലും അങ്ങോട്ട് എടുത്ത് കൊണ്ടു പോകുന്നത് വരെ ഞാൻ ഇവിടെ തന്നെയുണ്ടാകും.” ഇങ്ങനെ ഞാൻ സത്യം ചെയ്തു. മണലിൽ കുഴിയുണ്ടാക്കി. അതിലേക്ക് ഞാൻ സ്വയം ഇറങ്ങി. നെഞ്ച്വരെ മണലിട്ടു മൂടി.

 അന്ന് അർദ്ധരാത്രി ആ നാട്ടുകാർ ഉച്ചത്തിൽ വിളിച്ചു പറയുന്നതായി കേട്ടു. “അൽപം അകലെ മണലിൽ അല്ലാഹുവിന്‍റെ ഒരു വലിയ്യ് സ്വയം ബന്ധിയാക്കിയിരിക്കുന്നു. നിങ്ങൾ അങ്ങോട്ടു പോകുക.” ഒരു കൂട്ടം ആളുകൾ എന്‍റെയടുത്തെത്തി. അവരെന്നെ കുഴിയിൽ നിന്ന് പുറത്തെടുത്തു. നാട്ടിലേക്ക് കൊണ്ടു പോയി. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter