പടപ്പിനെ പേടിച്ച പടപ്പ്

ഉസ്താദ് അബൂ അലി അദ്ദഖാഖ് (റ) പറഞ്ഞു:

ഒരിടത്ത് ഒരു ഭരണാധികാരി (അമീർ) ഉണ്ടായിരുന്നു. അദ്ദേഹത്തിനു ഒരു മന്ത്രിയും. ഒരിക്കൽ മന്ത്രി ഈ അമീറിന്‍റെ മുന്നിൽ നിൽക്കുകയാണ്. അവിടെ ചുറ്റും അമീറിന്‍റെ സേവകന്മാരുണ്ട്. സേവകന്മാരുടെ ഭാഗത്തു നിന്ന് എന്തോ ശബ്ദം ഉണ്ടായതു പോലെ മന്ത്രിക്ക് അനുഭവപെട്ടു. മന്ത്രി അവരുടെ ഭാഗത്തേക്കു ഒന്ന് നോക്കി.

Also Readവൃദ്ധനു കിട്ടിയ ശിക്ഷ

ആകസ്മികമായി ആ സമയത്തു തന്നെയാണ് അമീർ മന്ത്രിയിലേക്ക് നോക്കിയതും. താൻ അമീറിന്‍റെ സേവകന്മാരെ നിരീക്ഷിക്കുകയാണെന്ന് അമീർ തെറ്റുധരിക്കുമോ എന്ന് മന്ത്രി പേടിച്ചു. മന്ത്രി തന്‍റെ മുഖം ആ ഭാഗത്തേക്ക് തന്നെ ചെരിച്ച് പിടിച്ച് അമീറിനെ കോണ്കണ്ണായി നോക്കാൻ തുടങ്ങി. പിന്നീട് ഏതു സന്ദർഭത്തിലും അമീറിന്‍റെ സാന്നിധ്യത്തിൽ തല ചെരിച്ച് പിടിച്ചായിരുന്നു മന്ത്രി നിന്നിരുന്നത്. അങ്ങനെ അമീർ വിചാരിച്ചു മന്ത്രിയുടെ തല സൃഷ്ടിപ്പിലേ ഇങ്ങനെ ചെരിഞ്ഞു തന്നെയാണ്.

 ഇത് ഒരു പടപ്പ് മറ്റൊരു പടപ്പിനെ പേടിച്ച കഥയാണ്. എങ്കിൽ പടപ്പ് പടച്ചവന്‍റെ മുന്നിൽ എത്രമാത്രം ഭയവിഹ്വലനായിരിക്കണം. 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter