അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അല്ലാഹുവിനെത്തൊട്ട് ഉദ്ധരിക്കുന്നു: ''എന്റെ ഒരു വലിയ്യിനോട് ആരെ ങ്കിലും ശത്രുത പുലര്‍ത്തിയാല്‍ ഞാനവനോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നു. എന്റെ അടിമ ഞാനവനോട് നിര്‍ബന്ധമാക്കിയതി നേക്കാളുപരി എനിക്കിഷ്ടമുള്ള ഒരു കാര്യംകൊണ്ടും എന്നോട് അടുത്തിട്ടില്ലതന്നെ. നിര്‍ബന്ധകര്‍മ്മങ്ങളുടെ പൂരകങ്ങളായ സുകൃതങ്ങള്‍ മൂലം എന്റെ അടിമ എന്നോട് അടുത്തു കൊണ്ടേയിരിക്കുകയും അങ്ങനെ ഞാനവനെ ഇഷ്ടപ്പെടുകയും ചെയ്യും. ഞാനവനെ സ്‌നേഹിച്ചാല്‍ അവന്‍ കേള്‍ക്കാനാഗ്രഹിക്കുന്ന ശ്രവണശക്തിയും കാണാനാഗ്രഹിക്കുന്ന ദൃഷ്ടിയും ഗ്രസിക്കാനു പയോഗിക്കുന്ന കരവും നടക്കാനുപയോഗിക്കുന്ന കാലുമെല്ലാം ഞാനായിരിക്കും. നിശ്ചയം, അവനെന്നോട് ചോദിക്കുന്നപക്ഷം ഞാനവന് നല്‍കും. എന്നോട് അഭയം തേടുന്നപക്ഷം ഞാനവന് അഭയം നല്‍കുക തന്നെ ചെയ്യും''(ബുഖാരി).
അല്ലാഹുവിന് സച്ചരിതരായ ധാരാളം അടിമകള്‍ ഉണ്ട്. മനുഷ്യന്‍ ഉയര്‍ന്നാല്‍ മാലാഖമാരെയും പിന്നിലാക്കുമെന്ന് അര്‍ത്ഥംവരുന്ന ഖുര്‍ആന്‍ സൂക്തം വിരല്‍ചൂണ്ടുന്നത് ഇവരിലേക്കു തന്നെയാണ്. അധഃപതിച്ചാല്‍ നാല്‍ക്കാലികളേക്കാളും വൃത്തി കെട്ടവനായി മാറാനും മനുഷ്യന്‍ മിടുക്കനാണെന്നതിനും കാലം സാക്ഷിയാണ്. സ്രഷ് ടാവായ അല്ലാഹുവിന്റെ സ്മരണയില്‍ സദാ ധ്യാനനിമഗ്‌നരായി ക്കഴിഞ്ഞുകൂടുന്ന സദ്‌വൃത്തരായ ഇത്തരം അടിമകളാണ് സാധാരണ ഗതിയില്‍ വലിയ്യ്, ഔലിയാക്കള്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടാറുള്ളത്. ഇത്തരം വിഭാഗക്കാര്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്‍ മാരും സ്വന്തക്കാരു മായതിനാല്‍ തന്നെ അല്ലാഹു അവരെ ആദരി ക്കുന്നു.
മുകളിലുദ്ധരിച്ചത് ഖുദ്‌സിയ്യാ യ ഒരു ഹദീസിന്റെ മലയാള പാഠഭേദമാണ്. വിശുദ്ധമായ ഈ വചനം വഴി അല്ലാഹു അടിമകളോട് വലിയൊരു കാരുണ്യത്തെ ക്കുറിച്ചാണ് വാചാലനായി ക്കൊണ്ടിരി ക്കുന്നത്. എന്റെ ഔലിയാക്കള്‍ ചില്ലറക്കാരല്ലെന്നും അവരുടെ നേരെ കളിക്കാന്‍ വന്നാല്‍ അത് തീക്കളിയായിരിക്കു മെന്നുമെല്ലാമാണ് അല്ലാഹു സൃഷ്ടികളെ ഓര്‍മപ്പെടുത്തുന്നത്. രാപ്പകല്‍ ഭേദമന്യേ സ്രഷ്ടാവിലു ള്ള പ്രേമത്തിലും അനുരാഗത്തി ലും നവ്യമായ അനുഭൂതിയും അനിര്‍വചനീയവും അവര്‍ണനീയ വുമായ ആനന്ദവും കണ്ടെത്തു ന്നവരാണ് മഹാന്‍മാരായ സ്വാലി ഹീങ്ങളും ഔലിയാക്കളും. അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാന്‍ എന്തു ത്യാഗവും ചെയ്യാന്‍ അവര്‍ക്കു മടിയുണ്ടാകയില്ലതന്നെ.
മഹാനായ മഅ്‌റൂഫുല്‍ കര്‍ഖി(റ) ഒരിക്കല്‍ പറയുകയുണ്ടായി: ''അല്ലാഹുവേ, നിന്റെ കത്തിയാളുന്ന നരകാഗ്‌നി അതിഭയങ്കരം തന്നെയായിരിക്കാം. എന്നാല്‍ അതിലേക്ക് ആഞ്ഞെറിയപ്പെട്ടാല്‍ തന്നെയും എനിക്കൊരു പ്രശ്‌നവുമില്ല. പക്ഷേ, ഒരു നിബന്ധനയുണ്ട്. ഞാന്‍ എറിയപ്പെടുന്നത് നിന്റെ കൈകള്‍ കൊണ്ടായിരിക്കണം.'' അല്ലാഹു നേരെയങ്ങെടുത്തു നരകാഗ്‌നിയിലേക്കെറിയുകയാണെങ്കില്‍ അതില്‍ ദൈവദത്തമായ ഒരു അനുഭൂതിയാണുണ്ടാവുകയെന്നാണ് കുര്‍ഖി(റ)യുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
അല്ലാഹുവിന്റെ തിരുസാമീപ്യം കരസ്ഥമാക്കിയ മഹാന്‍മാരുമായി ഒരുവിധ വൈരവും അരുതെന്ന മുന്നറിയിപ്പാണ് ഈ ഹദീസ് മുഖേന അല്ലാഹു നല്‍കുന്നത്. അത്തരം നീക്കം അല്ലാഹു നിശ്ചയിച്ച കടമ്പകള്‍ മറികടക്കലാണെന്ന് ശേഷം വരുന്ന കാര്യങ്ങള്‍ ബോധിപ്പിക്കുന്നു. 'എന്റെ സ്വന്തക്കാരോട് ആരെങ്കിലും ശത്രുത പുലര്‍ത്തിയാല്‍ ഞാനവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു' എന്നാണ് അല്ലാഹു വിന്റെ പ്രഖ്യാപനം. അല്ലാഹു ആരോടെങ്കിലും യുദ്ധപ്രഖ്യാപനം നടത്തിയാല്‍ അവന്റെ ശിഷ്ടകാലജീവിതം പരാജയത്തിലൂടെ മാത്രമായിരി ക്കും കടന്നുപോകുകയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇഹലോകത്തും പരലോകത്തും അവന് കരകയറാന്‍ സാധിക്കുകയില്ലതന്നെ.
പരസ്യമായ ഒരു യുദ്ധപ്രഖ്യാപനത്തിനുശേഷം മറ്റൊരു ശൈലിയില്‍ അല്ലാഹു സൃഷ്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നത് ഒരടിമക്ക് അവരിലേക്ക് എത്രമാത്രം അടുക്കാന്‍ സാധിക്കുമെന്നും ദിവ്യമായ ആ സാമീപ്യം എങ്ങനെ കരസ്ഥമാക്കാമെന്നും ശേഷം ആ അടിമയുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങളായിരിക്കും സംഭവിക്കുക എന്നുമെല്ലാമാണ്. ഇത് ആരാധനാനുഷ്ഠാനങ്ങള്‍ ചെയ്യാന്‍ അറച്ചു നില്‍ക്കുന്ന ആളുകള്‍ക്ക് ജീവിതശൈലിയില്‍ മാറ്റം വരുത്താനുള്ള ഒരു പ്രേരണയാണ്. അല്ലാഹുവിലേക്ക് അടുക്കാനുള്ള ഹേതുവായി ഹദീസില്‍ കാണുന്നത് അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്ന കര്‍മങ്ങള്‍ യഥാവിധി മുറതെറ്റാതെ ജീവിതത്തില്‍ അനുവര്‍ ത്തിക്കുക എന്നതാണ്. മതകീയമായ ആരാധനാ കര്‍മങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തി കമാക്കാന്‍ നാം തയ്യാറായാല്‍തന്നെ ജീവിതവിജയം നമ്മെത്തേടിയെ ത്തുമെന്ന കാര്യം തീര്‍ച്ചയാണ്. അല്ലാഹുവില്‍ നിന്നുള്ള അളവറ്റ പ്രതിഫലം മാത്രം കാംക്ഷിച്ച് ഏകാഗ്രമായ മാനസികാവസ്ഥ കൈവരിച്ച് ചെയ്യുന്ന ഓരോ പ്രവര്‍ത്തനവും ഒരു മുസ്‌ലിമിനെ സംബന്ധിച്ചി ടത്തോളം പാരത്രിക വിജയത്തിലേ ക്കുള്ള ഓരോ ചവിട്ടുപടികളാണ്.
സാമ്പത്തികമായ ഉന്നതിയില്‍ അഹങ്കരിച്ച് പണം കൊടുത്ത് എന്തും നേടാമെന്ന ഭാവത്തില്‍ തോന്നുംവിധം ജീവിതം നയിച്ച് അവസാനം നാളേക്കു വേണ്ടി ഞാനെന്തു കരുതിവെച്ചിരിക്കുന്നുവെന്ന് കുഴിയിലേക്ക് കാല്‍ നീട്ടുമ്പോള്‍ മാത്രം ചിന്തിക്കുന്ന എത്രയെത്ര ആളുകള്‍ സമൂഹത്തില്‍ ഇന്നുമുണ്ട്. അവരെല്ലാം ഈ ഹദീസില്‍നിന്നും പാഠമുള്‍ക്കൊ ള്ളേണ്ടിയിരിക്കുന്നു. നിര്‍ബന്ധ കര്‍മങ്ങളുടെ പൂരകങ്ങളായ സുന്നത്തായ കാര്യങ്ങള്‍ പതിവാക്കുകവഴി സൃഷ്ടിയും സ്രഷ്ടാവുമുള്ള ബന്ധം പാരമ്യത്തിലെത്തുന്നുവെന്നാണ് ഹദീസ് തുടര്‍ന്ന് വിളിച്ചുപറയുന്നത്.
കാണാനുള്ള കണ്ണും കേള്‍ക്കാനുള്ള കാതും പിടിക്കാനുള്ള കയ്യും നടക്കാനുള്ള കാലുമെല്ലാം അല്ലാഹു തന്നെയാകുമെന്നത് അതിവിശിഷ്ടമായ ദൈവിക സാമീപ്യത്തിന്റെ പരിണിതിയെ സൂചിപ്പി ക്കുന്നു. തന്റെ ദേഹത്തിലെ പ്രധാന അവയവങ്ങളു ടെയെല്ലാം ധര്‍മ്മം അല്ലാഹു സ്വയമേറ്റെടുക്കുമെന്നു പറഞ്ഞതിന്റെ താല്‍പര്യം അടിമ അല്ലാഹുവുമായി അത്രമാത്രം അടുത്താല്‍ അയാളിഛിക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിജയകരമായി പര്യവസാനിക്കാന്‍ സ്രഷ്ടാവിന്റെ ഭാഗത്തുനിന്നും പ്രത്യേകമായ തൗഫീഖും സഹായവുമെല്ലാമുണ്ടാവുമെന്നതാണ്. സാധാരണക്കാരില്‍നിന്നും വ്യത്യസ്തമായി ഔലിയാക്കളുടെ കരങ്ങളാല്‍ അമാനുഷികവും അത്ഭുതകരവുമായ സംഭവങ്ങള്‍ ഉണ്ടാകുന്നത് ഈ പ്രത്യേകമായ സഹായ ലബ്ദി കൊണ്ടു തന്നെയാണ്. അല്ലാഹുവുമായി അടുത്തയാളുകള്‍ക്ക് പേടിക്കേണ്ട തോ ദുഃഖിക്കേണ്ടതോ ആയി ഒന്നുംതന്നെയില്ലെന്ന ആശയം ധ്വനിപ്പിക്കുന്ന ഖുര്‍ആന്‍ വചനത്തിന് അടിവരയിട്ട് സമര്‍ത്ഥനം നല്‍കുകയാണ് ഈ ഹദീസ്.
ഇത്രയെല്ലാമായിട്ടും കറാമത്തുകളെ നിഷേധിക്കുന്ന പരിഷ്‌കരണവാദികളും ഉല്‍പതി ഷ്ണുക്കളും അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനെ യും ഹദീസിനെയും ദുര്‍വ്യാഖ്യാനം ചെയ്യാനാണ് മുതിര്‍ന്നുകൊണ്ടിരിക്കുന്നത്. അവയവങ്ങളെല്ലാം അല്ലാഹുവായി മാറുമെന്നതിന്റെ ബാഹ്യാര്‍ത്ഥം വിശകലനം ചെയ്താ ല്‍ എല്ലാ കാര്യങ്ങളും അല്ലാഹു ഏറ്റെടുക്കുമെന്ന യഥാര്‍ത്ഥ ആശയത്തിലേക്ക് നാമെത്തുന്നു. അല്ലാതെ, പരിശുദ്ധനായ അല്ലാഹുവിന് ശരീരമു ണ്ടാകുമെന്നല്ല ആ പറഞ്ഞതിനര്‍ത്ഥമെന്ന് മനസ്സിലാ ക്കിയിരിക്കണം.
ചുരുക്കത്തില്‍, ഔലിയാക്കളോട് ശത്രുത വെക്കുന്നത് അല്ലാഹുവിന്റെ കോപത്തിനിട യാക്കുമെന്നും സല്‍ക്കര്‍മ്മങ്ങള്‍വഴി അല്ലാഹുവിന്റെ സാമീപ്യം നേടാമെന്നും തദവസരത്തില്‍ എല്ലാ കാര്യങ്ങളും ശുഭപര്യവസായികളാകുമെന്നും സദ്‌വൃത്തരുടെ പ്രാര്‍ത്ഥന തള്ളപ്പെടുകയില്ലെന്നും നാം അറിഞ്ഞിരിക്കണം.
Leave A Comment