കിതാബുകളില്‍ വിശ്വസിക്കല്‍
പ്രവാചകന്മാര്‍ക്ക് അവതരിക്കപ്പെട്ട ഗ്രന്ഥങ്ങളിലുള്ളതെല്ലാം അല്ലാഹുവിന്റെ വചനവും സത്യവുമാകുന്നു. അവയില്‍ പെട്ട നാലു കിതാബുകളെ സംബന്ധിച്ച് പ്രത്യേകം നാം മനസ്സിലാക്കിയിരിക്കുണം. മൂസാ നബി(അ)ക്ക്് അതവതരിപ്പിക്കപ്പെട്ട തൗറാത്ത്, ഈസാ നബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട ഇന്‍ജീല്‍, ദാവൂദ് നബി(അ)ക്ക്് അവതരിപ്പിക്കപ്പെട്ട സബൂര്‍, മുഹമ്മദ് നബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ എന്നിവയാണ് ആ നാല് ഗ്രന്ഥങ്ങള്‍.
ഇവയില്‍ ഖുര്‍ആനിന്ന് തുല്യമായ ഗ്രന്ഥം കൊണ്ടു വരാന്‍ സര്‍വ്വരും അശക്തരാണ് മറ്റു ഗ്രന്ഥങ്ങള്‍ക്ക് ഈ പ്രത്യേകതയില്ല. തൗറാത്തിന്റെ ഭാഷ അബ്‌റാനി(ഹിബ്രു)വും , ഇന്‍ജീലിന്റേത് സുരിയാനി(സിറിയക്)യും, സബൂറിന്റേത് യൂനാനി(ഗ്രീക്ക്)യും ഖുര്‍ആനിന്റേത് അറബിയുമാണ്.
മനുഷ്യര്‍ക്ക് സന്മാര്‍ഗ്ഗം കാണിച്ചു കൊടുക്കാന്‍ അല്ലാഹു നിയോഗിച്ചവരാണ് പ്രവാചകന്മാര്‍. അവര്‍ വാസ്തവവിരുദ്ധമായി സംസാരിക്കുകയോ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ അല്ലാഹു ഏല്‍പിച്ച കാര്യങ്ങള്‍ എത്തിച്ചു കൊടുക്കാതിരിക്കുകയോ ചെയ്യുകയില്ല. സ്വര്‍ഗ്ഗം കൊണ്ട് സന്തോഷമറിയിക്കുന്നവരും നരകം കൊണ്ട് ഭയപ്പെടുത്തുന്നവരുമാണവര്‍. അവര്‍ മനുഷ്യ വര്‍ഗ്ഗത്തില്‍പെട്ട പുരുഷന്മാരും അന്യോന്യം ശ്രേഷ്ഠതയില്‍ വ്യത്യസ്തരുമാണ് അവരില്‍ചിലര്‍ക്ക് മുര്‍സലുകള്‍ എന്നുകൂടി പേരുണ്ട്. അവര്‍ 313 ആകുന്നു.
പ്രബലാഭിപ്രായമനുസരിച്ചു ഒരുലക്ഷത്തി ഇരുപത്തിനാലായിരമാണ് അമ്പിയാഇന്റെ ആകെ എണ്ണം. ഇതില്‍ വേറെയും അഭിപ്രായങ്ങളുള്ളതു കൊണ്ട് എല്ലാ നബിമാരിലും ഞാന്‍ വിശ്വസിച്ചു എന്നു പറയല്‍ നിര്‍ബന്ധമാണ്. ആദ്യത്തെ നബി ആദം (അ)മും അവസാനത്തേത് മുഹ്മദ് നബി യുമാകുന്നു. നല്ല ബുദ്ധി ശക്തിയുള്ളവരും, മനുഷ്യര്‍ വെറുക്കുന്ന കുഷ്ഠം, ഭ്രാന്ത്, വെള്ളപ്പാണ്ട്, അന്ധത, മുടന്ത് മുതലായ രോഗങ്ങളില്‍ നിന്ന് വിമുക്തരുമാണവര്‍. വ്യാജം, അവിശ്വാസം, ചതി, വിശ്വാസവഞ്ചന മുതലായ ദുസ്വഭാവങ്ങളും, ചെറുതും വലുതുമായ പാപങ്ങളും അവരിന്‍ നിന്നുണ്ടാവുന്നതല്ല. നുബുവ്വത്തിന്റെ ശേഷമെന്നത് പോലെത്തന്നെ അതിന്റെ മുമ്പും അവരില്‍ നിന്നത് ഉണ്ടാവുകയില്ലെന്നാണ് പ്രബലാഭിപ്രായം.
പ്രബോധന വേളയിലും ദിവ്യസന്ദേശം കേള്‍ക്കുന്ന ഘട്ടത്തിലും മറവി, ഓര്‍മ്മക്കുറവ്, പിഴ എന്നിവയില്‍ നിന്നെല്ലാം അവര്‍ സംരക്ഷിതരാണ്. മലക്കുകള് മുഖേനയോ, സ്വപ്നം മുഖേനയോ, തോന്നിച്ചു കൊടുക്കല്‍ മുഖേനയോ അല്ലാഹു അവര്‍ക്ക് നല്‍കുന്ന സന്ദേശങ്ങളെ(വഹ്‌യ്)ല്ലാം തികച്ചും സത്യമാകുന്നു. പ്രവാജകത്വ സ്ഥിരീകരണത്തിന്നായി അവര്‍ക്ക് നല്‍കപ്പെട്ട മുഅ്ജിസത്തുകള്‍ സ്ഥായീഭാവമുള്ളതും യാഥാര്‍ത്ഥ്യവുമാണ്.
മുര്‍സലുകളില്‍ ഉലുല്‍അസ്മ്(ദൃഢമാനസര്‍) എന്നൊരു വിഭാഗമുണ്ട്. നബിമാരില്‍ ഏറ്റവും ശ്രേഷ്ഠരാണവര്‍. അവരില്‍ അതി ശ്രേഷ്ഠരായവര്‍ നമ്മുടെ നബി(സ്വ)യും പിന്നെ യഥാക്രമം ഇബ്രാഹീം, നൂഹ്, മൂസാ, ഈ സാ (അ) എന്നിവരുമാണ്., പ്രവാചകത്വ പദവി മരണത്തോടുകൂടി നീങ്ങിപ്പോകുന്നതല്ല. ചീത്തമരണം അവരില്‍ സംഭവിക്കുന്നതുമല്ല, നമ്മുടെ നബി (സ്വ) സര്‍വ്വ നബിമുര്‍സലുകളേയക്കാളും, എന്നല്ല, സര്‍വ്വസൃഷ്ടികളേക്കാളും ശ്രേഷ്ഠരും സര്‍വ്വ സൃഷ്ടികളിലേക്കും നിയോഗിക്കപ്പെട്ടവരുമാണ്. തങ്ങളുടെ മതം അന്ത്യനാള്‍ വരെ നിലനില്‍ക്കുന്നതും അതിന്നുമുമ്പുള്ള മാര്‍ഗ്ഗങ്ങളെല്ലാം ദുര്‍ബ്ബലപ്പെടുത്തുന്നതുമാമകുന്നു. മറ്റ് നബിമാരുടെ മുഅ്ജിസത്തുകളെ അപേക്ഷിച്ചു ശ്രേഷ്ഠവും വളരെ അധികവുമാണ് നബി(സ്വ)യുടേത്. അവയില്‍ ഏറ്റവും ശ്രേഷഠം വിശുദ്ധ ഖുര്‍ആനാകുന്നു. നമ്മുടെ നബിക്ക് ശേഷം മറ്റൊരു പ്രവാചകനും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. അന്ത്യനാള്‍ അടുക്കുമ്പോള്‍ ഹ: ഈസാ നബി(അ) നമ്മുടെ നബിയുെട മാര്‍ഗ്ഗം (ശരീഅത്ത്) പ്രബോധനം ചെയ്യുന്നതിന്നുവേണ്ടി ഇറക്കപ്പെടുന്നതാണ്. ഇപ്രകാരമാകുന്നു അമ്പിയാക്കളില്‍ വിശ്വസിക്കേണ്ടത്.
Leave A Comment