ഡൽഹിയിലെ സംഘ് പരിവാർ അക്രമം: മുഹമ്മദ് ഫുര്‍കാന്‍ കൊല്ലപ്പെട്ടത് ഭക്ഷണം വാങ്ങാൻ പോകുന്നതിനിടെ
- Web desk
- Feb 26, 2020 - 06:19
- Updated: Feb 26, 2020 - 06:19
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സമരക്കാർക്ക് നേരെ സംഘ്പരിവാർ അഴിച്ചുവിട്ട അക്രമത്തിൽ ഇതുവരെ 13 പേരാണ് മരിച്ചത്.
കുഞ്ഞുങ്ങള്‍ക്ക് ആഹാരം വാങ്ങാന്‍ വേണ്ടി പുറത്തിറങ്ങിയ ഒരു പിതാവുമുണ്ട് മരിച്ചവരുടെ കൂട്ടത്തില്‍. സഹോദരന്‍ മുഹമ്മദ് ഫുര്‍കാന്‍ മരിച്ചെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മദ് ഇമ്രാന് ഇതുവരെ വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. കരകൗശല വ്യാപാരികളായിരുന്നു ഈ സഹോദരങ്ങള്‍. ദില്ലിയിലെ വടക്കു കിഴക്കന്‍ പ്രദേശമായ കര്‍ത്താര്‍പുരിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ജഫ്രാബാദ് ഈ സ്ഥലത്തിന് സമീപത്താണ്.
എന്റെ ലോകം തന്നെ അവസാനിച്ചത് പോലെ തോന്നുന്നു. ഇനി ഒന്നും അവശേഷിക്കുന്നില്ല. മക്കള്‍ തീരെ ചെറിയ കുട്ടികളാണ്. ഒരു മകനും ഒരു മകളുമുണ്ട്.'' ഇമ്രാന്‍ തൊണ്ടയിടറി പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment