ഇത്തവണ ഹറമുകളിലെ തറാവീഹ് നമസ്കാരം പൊതുജനങ്ങളില്ലാതെ
റിയാദ്: സൗദിയിൽ കോവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഹറമുകളിൽ റമദാനിൽ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ നിയന്ത്രണം തുടരുന്നതിനാൽ റമദാനിലെ പ്രത്യേക നിസ്കാരമായ തറാവീഹ് നിസ്കാരത്തിന് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്നും അധികൃതർ അറിയിച്ചു. ഹറം ജീവനക്കാരും ഉദ്യോഗസ്ഥരും മാത്രമായി തറാവീഹ് നിസ്കാരങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം.

റമദാനിലെ ഉംറ തീർത്ഥാടനം അനുവദിക്കുകയില്ലെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൂടാതെ റമദാനിൽ ഹറമിൽ നടക്കുന്ന നോമ്പ് തുറകളും ഇപ്രാവശ്യം ഉണ്ടായിരിക്കുകയില്ല. ഇഫ്താറുകൾക്ക് പകരം ഭക്ഷണ വിഭവങ്ങൾ മക്കയിലേയും മദീനയിലേയും വീടുകളിൽ എത്തിക്കുകയാണ് ചെയ്യുകയെന്ന് ഇരു ഹറം കാര്യാലയ വകുപ്പ് മേധാവിയും ഹറം പള്ളി ചീഫ് ഇമാമുമായ അബ്ദുറഹ്മാൻ അൽ സുദൈസ് അറിയിച്ചു. .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter