റബീഉല്‍ അവ്വല്‍ ഒരു ദിനം ഒരു പുസതകം -1

പ്രവാചക ജീവിതത്തെ കുറിച്ച് പറയുന്ന നിരവധി പുസ്തകങ്ങളുണ്ട്, ഇന്ന് പരിചയപ്പെടുത്തുന്നത് ക്വിസ് എന്ന രൂപത്തില്‍ പ്രവാചക ജീവതത്തെ സ്പര്‍ശിക്കുന്ന ഒരു പുസ്തകത്തെ കുറിച്ചാണ്. മുഹമ്മദ് റഈസ് കെ.ടി എഴുതി ബുക് പ്ലസ് പ്രസിദ്ധീകരിച്ച പുസ്തമാണ് 'ഇസ്‌ലാം ക്വിസ് മുഹമ്മദ് നബി (സ) ജീവിതം സമ്പൂര്‍ണം' എന്നുള്ളത്. റബീഉല്‍ അവ്വലായായല്‍ സാധാരണ രീതിയില്‍ പല ക്വിസ് പ്രോഗ്രാമുകളും നടക്കാറുണ്ട്, അവയില്‍ ഓഫ്‌ലൈനും ഓണ്‍ലൈനുമുണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ ഇത് ഉപകാരപ്പെടും.

ഇസ്ലാം ക്വിസ് എന്ന രീതിയില്‍ തയ്യാറാക്കിയ ഈ പുസതകത്തില്‍  അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)തങ്ങളുടെ ജനനം മുതല്‍ വഫാത്ത് വരെയുള്ള ചരിത്രമാണ് ഉള്ളടക്കം. 

ജനനം തൊട്ട്, വിവാഹവും ഹിജ്‌റയും താഇഫ് യാത്രയും ഇസ്രാഉം മിഅ്‌റാജും ബദര്‍ ഉഹ്ദ തുടങ്ങിയ യുദ്ധ ചരിതങ്ങളും മക്കാവിജയം, ഹജ്ജത്തുല്‍ വിദാഉം അടക്കം ഉള്‍പ്പെടുത്തി കുടുംബം,സന്താനങ്ങള്‍,  എല്ലാം ഉള്‍പ്പെടുത്തി വഫാത്ത് വരെയുള്ള കാര്യങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒറ്റവാക്കില്‍ ഉത്തരത്തിന് പുറമെ ആവശ്യമായ ഇടങ്ങളില്‍ ചെറുതായ വിശദീകരണവും ഗ്രന്ഥകാരന്‍ നല്‍കുന്നുണ്ട്. പൊതുവിജ്ഞാനത്തിലും പ്രവാചക ക്വസ് മത്സരത്തിനും തയ്യാറെടുക്കുന്നവര്‍ക്ക് സുഗമായ രീതിയിലാണ് പുസ്തകമുള്ളത്. 110 പേജുള്ള പുസ്തകത്തിന് 100 രൂപയാണ് വില.

-അബ്ദുല്‍ ഹഖ് മുളയങ്കാവ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter