ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നമുക്ക് കൈ കോര്‍ക്കാം
മഹല്ലുകള്‍ കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനം നടക്കട്ടെ

 

കേരളത്തിലെ എല്ലാ പള്ളികളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വലിയ തുക സമാഹരിക്കാന്‍ പറ്റും. അതതു പഞ്ചായത്തുകളുമായും മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങളുമായും കൈകോര്‍ത്തുകൊണ്ടു ഇത് ചെയ്യാവുന്നതാണ്. ഈ പ്രളയ ദുരിതത്തില്‍ സഹായം ചെയ്യാനാഗ്രഹിക്കുകയും എന്നാല്‍ പലകാരണങ്ങളാല്‍ അത് സാധിക്കാതെയും വരുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് മഹല്ലുവഴിയുള്ള
ഫണ്ട് ശേഖരണം ഉപകരിക്കും.

നാട്ടിലെ ചില മഹല്ലുകള്‍ ഈ തീരുമാനം എടുത്തിട്ടുണ്ട്. കഴിഞ്ഞ പെരുന്നാള്‍ ദിവസം നാടുനീളെ അതിനുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്തു. സഹോദരങ്ങള്‍ക്ക് ആപത്ത് വരുമ്പോള്‍ കേരള ജനത സംഘടിതമായി സഹായിക്കാന്‍ മുന്നോട്ടുവരുന്ന ഈ നടപടി ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. 

എല്ലാ ജുമുഅത്ത് പള്ളികളിലും ദുരിതാശ്വാസ ഫണ്ട് ശേഖരിച്ചാല്‍ ചുരുങ്ങിയത് പത്തു കോടിയോളം രൂപ ഇന്നുമാത്രം ശേഖരിക്കാന്‍ കഴിയേണ്ടതാണ്. 

തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു, കേരളത്തിലെ ലക്ഷക്കണക്കിന് ക്ഷേത്രങ്ങള്‍ക്കും ചര്‍ച്ചുകള്‍ക്കും ഇങ്ങിനെ ചെയ്യാവുന്നതാണ്.

ഡോ. ഖുര്‍റതുല്‍ ഐന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter