റബീഉല്‍ അവ്വല്‍ ഒരു ദിനം ഒരു പുസ്തകം-5
- Web desk
- Oct 22, 2020 - 12:03
- Updated: Oct 22, 2020 - 12:03
റബീഉല്‍ അവ്വല്‍ ഒരു ദിനം ഒരു പുസ്തകത്തില്‍ ഇന്ന് പരിചയപ്പെടുത്തുന്നത് സി.എച്ച് മുഹമ്മദ് കോയ രചിച്ച നബിയും സഹാബിമാരും എന്ന കൃതിയാണ്.
1928 ജൂലൈ 15 ന് ജനിച്ച മുസ്ലിം ലീഗിന്റെ സമുന്നതനായ രാഷ്ട്രീയ നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായ സി.എച്ച് മുഹമ്മദ് കോയയാണ് ഈ കൃതിയുടെ കര്‍ത്താവ്. 1983 ല്‍ വിടപറഞ്ഞ അദ്ദേഹം വേറെയും ഒരുപാട് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
പുസ്തകത്തിന്റെ ആദ്യ അധ്യായം തന്നെ കടന്നുപോകുന്നത് നബി(സ്വ)യുടെ ജീവിതത്തിലെ മാതൃകാവശങ്ങള് ചര്‍ച്ച ചെയ്തുകൊണ്ടാണ്. പിന്നീട് രണ്ടും മൂന്നും നാലും അഞ്ചും അധ്യായങ്ങള്‍ പ്രവാചകരുടെ അനുയായികളും ഇസ്ലാമിക റിപ്പബ്ലിക്കിന്റെ നാല് ഖലീഫമാരുമായ അബൂബക്ര്(റ),ഉമര്‍(റ), ഉസ്മാന് (റ),അലി(റ) എന്നിവരിലൂടെയാണ്.
അതിന് ശേഷം നബിയുടെ കാലത്ത് യുദ്ധത്തിന് പങ്കെടുക്കാന്‍ താത്പര്യപ്പെട്ടുവെന്ന ബാലയോദ്ധാക്കളെ കുറിച്ചും ആദ്യകാല രക്തസാക്ഷികളെ കുറിച്ചും മാതൃകാ മഹിളാ രത്നങ്ങളെക്കുറിച്ചും പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
ഇസ്ലാമിന്റെ ആശയം പ്രവാചകരുടെയും അനുയായികളുടെയും മാതൃകാപരമായ ജീവിതത്തിലൂടെ സമൂഹത്തിന് മാതൃകയാക്കേണ്ട രീതി വേറിട്ട ശൈലിയില്‍ അവതരിപ്പിക്കാന്‍ ഗ്രന്ഥകാരന് സാധിക്കുന്നുണ്ട്.
ചരിത്രത്തില്‍ നിന്നും ജീവിതത്തില്‍ പകര്‍ത്താന്‍ പറ്റുന്ന മാതൃകകളെ ലളിതമനോഹര ശൈലിയില്‍ മനുഷ്യനന്മക്ക് ഉപകാരപ്പെടുന്ന വിധത്തിലുള്ള രചനാ ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്.ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച 90 പേജുള്ള ഈ കൃതിക്ക് 70 രൂപയാണ് വില.
അബ്ദുല്‍ ഹഖ് മുളയങ്കാവ്
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment