മതവിശ്വാസത്തില്‍ കോടതി എന്തിന് ഇടപെടണം?

സെക്ഷന്‍ 377, 497 പതുക്കെ എല്ലാം പൊളിച്ചടക്കി രാജ്യം ലൈംഗീക വ്യാപാരികളുടെ അഴിഞ്ഞാട്ട കേന്ദ്രമായി മാറുകയാണ്.കുത്തകകള്‍ ഭരിക്കുന്ന രാജ്യത്തിന് സനാതനധര്‍മ്മം, കുടുംബം, പവിത്രപതിവ്രതയായ ഭാര്യ എന്നൊന്നും പറയാന്‍ അവകാശമില്ല. പതിവൃതയാണിനി പതിവ്രതയല്ല. 

മത വിശ്വാസാചാരങ്ങളെ കുറിച്ച് വിധി പറയുമ്പോള്‍ ഇന്ത്യന്‍ ബഹുസ്വരതയുടെ ആത്മാംശത്തെ ക്കുറിച്ചുള്ള അവധാനത കുറയുന്നു. മുത്തലാഖിലും സ്ത്രീക്ഷേത്രപ്രവേശനാനുവാദത്തിലും മസ്ജിദ് ഇസ്ലാമില്‍ അനിവാര്യമല്ല എന്ന കണ്ടെത്തലിലും ഇന്ത്യന്‍ ബഹുസ്വരതയെ ആഴത്തില്‍ മുറിവേല്‍പിക്കുന്ന പലതുമുണ്ട്. 

പാര്‍ലമെന്റ് എന്ന ജനാധിപത്യ സംവിധാനത്തെ നോക്കികുത്തിയാക്കി ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്ന ഭരണകൂടവും മുട്ടിന് മുട്ടിന് ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് ഉത്തരവിറക്കുന്ന നീതിപീഠവും . അതെ ഇന്ത്യയില്‍ ഇനി പാര്‍ലമെന്റ് ഒരു അനിവാര്യതയല്ല.

ഓണമ്പിള്ളി മുഹമ്മദ് ഫൈസി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter