ജാമിഅ വെടിവെപ്പ്:  കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനെതിരെയും കേസെടുക്കണം- ജാമിയ അലൂംനി അസോസിയേഷന്‍
ജാമിഅ വെടിവെപ്പ്: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനെതിരെയും കേസെടുക്കണം- ജാമിയ അലൂംനി അസോസിയേഷന്‍ ന്യൂഡൽഹി: പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ മില്ലിയ്യ വിദ്യാര്‍ത്ഥികൾക്ക് നേരെ ഹിന്ദുത്വവാദി രാംഭക്ത് ഗോപാല്‍ വെടിവെക്കുകയും ഒരു വിദ്യാർത്ഥിക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അക്രമിക്കൊപ്പം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി എംപി പര്‍വേശ് വര്‍മ എന്നിവര്‍ക്കെതിരേയും കേസെടുക്കണമെന്ന് ജാമിയ സര്‍വ്വകലാശാല അലൂംനി അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച്‌ അസോസിയേഷന്‍ അംഗങ്ങള്‍ സ്റ്റേഷന്‍ ഓഫീസര്‍ക്ക് കത്തയച്ചിട്ടിട്ടുണ്ട്. ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കടുത്ത വിദ്വേഷ പ്രസംഗങ്ങളായിരുന്നു അനുരാഗ് ഠാക്കൂറും പര്‍വേശ് വര്‍മയുമെല്ലാം നടത്തിയിരുന്നത്. പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യത്തെ ഒറ്റികൊടുക്കുന്ന രാജ്യദ്രോഹികളെന്ന് വിളിച്ച ഇരുവരും ഷഹീൻ ബാഗ് അടക്കമുള്ള പ്രദേശങ്ങളിൽ പ്രതിഷേധിക്കുന്നവരെ വെടിവെച്ച്‌ കൊല്ലാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ ഫലമാണ് വെടിവെപ്പെന്ന് പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. അതിനിടെ സംഭവത്തില്‍ പ്രതികരിച്ച്‌ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ രംഗത്തെത്തി.സംഭവം നടക്കുമ്പോള്‍ പോലീസ് പ്രദേശത്ത് ഉണ്ടായിട്ടും അവര്‍ സംഭവങ്ങള്‍ നിരീക്ഷിക്കുക മാത്രമാണ് ചെയ്തതെന്ന് നജ്മ കുറ്റപ്പെടുത്തി. ഇത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പ്രതികരിച്ചു. വെടിയേറ്റ വിദ്യാര്‍ത്ഥി ഷദബിനെ നജ്മ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥിയുടെ ആശുപത്രി ചെലവുകള്‍ സര്‍വ്വകലാശാല ഏറ്റെടുക്കുമെന്ന് അവര്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter