രഹസ്യങ്ങൾ പറയുന്ന കറുത്ത മനുഷ്യൻ

അബുൽ ഹസൻ അദ്ദൈലമി (റ) പറയുന്നു: ഞാൻ അൻതാകിയയിൽ ചെന്നു. രഹസ്യങ്ങൾ സംസാരിക്കുന്ന ആ കറുത്ത മനുഷ്യനെ കാണുകയായിരുന്നു ലക്ഷ്യം. അദ്ദേഹം ലികാം പർവ്വതത്തിൽ നിന്ന് പുറത്തേക്ക് വരുന്നത് വരെ ഞാൻ അവിടെ തന്നെ കൂടി. അദ്ദേഹം ഹലാലായ ചിലത് വിൽക്കാനായി നാട്ടിലേക്ക് ഇറങ്ങി വന്നു. അപ്പോഴേക്കും രണ്ടു ദിവസമായി ഞാൻ പട്ടിണിയിലായിരുന്നു. ഒന്നും കഴിച്ചിട്ടില്ലായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ചോദിച്ചു: “ഇതിനെത്രെയാണ്?” ഞാൻ ഇത് വാങ്ങുന്നുവെന്ന് അദ്ദേഹത്തെ ധരിപ്പിക്കുകയായിരുന്നു എന്‍റെ ഉദ്ദേശ്യം. 

അദ്ദേഹം പറഞ്ഞു: “നിങ്ങൾ അവിടെ ഇരിക്ക്. ഇത് വിറ്റ് കിട്ടുന്നതിൽ നിന്ന് എന്തെങ്കിലും നിങ്ങൾക്കും തരാം.”

ഞാൻ അയാളെ വിട്ട് വേറെ ചിലരുമായി സംസാരിച്ചു. ഞാൻ വില പേശുന്നതായി അദ്ദേഹത്തെ ധരിപ്പിക്കലായിരുന്നു എന്റെ ലക്ഷ്യം. അൽപം കഴിഞ്ഞ് ഞാൻ വീണ്ടും അദ്ദേഹത്തിന്‍റെ അടുത്തേക്ക് വന്നു. ഞാൻ ചോദിച്ചു: “ഇത് നിങ്ങൾ വിൽക്കുന്നുണ്ടെങ്കിൽ പറയൂ.. ഇതിനെത്രയാണ് എന്ന്.”

Read More: കടം വാങ്ങിയതും മുഖത്ത് വായിക്കാം

അദ്ദേഹം പറഞ്ഞു: “നിങ്ങൾ അവിടെ ഇരിക്കൂ. ഇത് വിറ്റ് കിട്ടുന്നതിൽ അൽപം നിങ്ങൾക്കും തരാം.” ഞാൻ അവിടെ ഇരുന്നു. അദ്ദേഹം അത് വിറ്റ് കിട്ടയതിൽ നിന്ന് എനിക്കും തന്നു. അദ്ദേഹം അങ്ങനെ നടന്നു നീങ്ങി. ഞാൻ പിന്നാലെ നടന്നു. അദ്ദേഹം എന്നെ തിരിഞ്ഞു നോക്കിയിട്ടു പറഞ്ഞു: “നിങ്ങളുടെ ഏത് ആവശ്യവും അല്ലാഹുവിന്‍റെ മുന്നിൽ സമര്‍പ്പിക്കുക. അതേ സമയം, നിങ്ങളുടെ ദേഹം ഇഛിക്കുന്ന കാര്യമാണെങ്കില്‍ അത് അവതരിപ്പിക്കാതിരിക്കുക, കാരണം അത് നിറവേറ്റപ്പെടണമെന്നില്ല.”

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter