കടം വാങ്ങിയതും മുഖത്ത് വായിക്കാം

അബുൽ ഖാസിം അൽമുനാദി (റ) രോഗിയായിരുന്നു. അബുൽ ഹസൻ അൽബൂശൻജിയും അൽഹസൻ അൽഹദ്ദാദും അദ്ദേഹത്തെ സന്ദർശിക്കാൻ ചെന്നു. പോകുന്ന വഴിയിൽ നിന്ന് അര ദിർഹമിന് ആപ്പിൾ കടം പറഞ്ഞ് വാങ്ങിയിരുന്നു. ആപ്പിളുമായി അവർ മുനാദിയുടെ അടുത്ത് ചെന്ന് ഇരുന്നപ്പോൾ മുനാദി പറഞ്ഞു: “ഇതെന്തൊരു അക്രമമാണ്!”

അവർ രണ്ടു പേരും പുറത്തേക്ക് വന്നു. അവർ പരസ്പരം പറഞ്ഞു: “നമ്മുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും സംഭവിച്ചോ?” അവർ രണ്ടു പേരും കുറച്ചു നേരം ചിന്തിച്ചു. അവർ പറഞ്ഞു: “നാം ആപ്പിൾ വാങ്ങിയതിന് പണം കൊടുത്തിട്ടില്ലല്ലോ. ഒരു പക്ഷേ അതായിരിക്കാം ഇങ്ങനെ പറയാൻ കാരണം.”

അവർ രണ്ടു പേരും ആപ്പിളിന്‍റെ പണം നൽകി തിരിച്ചു പോന്നു. മുനാദിയുടെ അടുത്തെത്തി. മുനാദി അവരെ കണ്ടപാടെ പറഞ്ഞു: “ഇത് വല്ലാത്ത അത്ഭുതം തന്നെ. മനുഷ്യർക്ക് ഇത്ര വേഗത്തിൽ അക്രമത്തിൽ നിന്ന് രക്ഷപ്പെടാനാകുമോ? നിങ്ങളുടെ വിശേഷങ്ങൾ ഒന്നു പറയൂ.”

Read More: ലാഭം നേടുന്നത് മാന്യതയല്ല

അവർ നടന്ന സംഭവം വിവരിച്ചു കൊടുത്തു. അപ്പോൾ അദ്ദേഹം പറഞ്ഞു: “അതേ, നിങ്ങളിലോരോരുത്തരും ആപ്പിളിന്‍റെ പണം മറ്റെയാൾ കൊടുക്കട്ടെ എന്ന വിചാരത്തിലായിരുന്നു. ആ മനുഷ്യൻ നിങ്ങൾ രണ്ടുപേർക്കുമെതിരെ പരാതിപ്പെടുന്നത് മോഷമായി കണ്ടു. പക്ഷേ, മനസ്സിലുള്ളിൽ അതിന്‍റെ വിഷമം ഉണ്ടു താനും. എല്ലാറ്റിനും കാരണം ഞാൻ. ഈ പറഞ്ഞതെല്ലാം ഞാൻ നിങ്ങളുടെ മുഖത്ത് നിന്ന് വായിച്ചെടുത്തു.”

അബുൽ ഖാസിം അൽമുനാദി അങ്ങാടിയിൽ ചെന്ന് വിളിച്ചു പറയാൻ തുടങ്ങും. അദ്ദേഹത്തിന് അന്നേക്ക് ആവശ്യമായ ഒരു ദാനിഖോ അല്ലെങ്കിൽ അര ദിർഹമോ ലഭിച്ചാൽ അദ്ദേഹം ഹൃദയ സംസ്കരണ പ്രവർത്തനങ്ങളിൽ വ്യാപൃതനാകുമായിരുന്നു. 

രിസാല 267

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter