പാകിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് പര്‍വേസ് മുശറഫ് അന്തരിച്ചു

പാകിസ്ഥാന്‍ മുന്‍പ്രസിഡന്‍റ് പര്‍വേസ് മുശറഫ് അന്തരിച്ചു. ദുബൈയിലെ അമേരിക്കന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.  നാഡീസംബന്ധിയായ അസുഖം ബാധിച്ച് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. . 78 വയസ്സായിരുന്നു. 2001 മുതല്‍ 2008 വരെയാണ് അദ്ദേഹം പാകിസ്ഥാന്‍ പ്രസിഡന്‍റ് പദവിയിലുണ്ടായിരുന്നത്.
1943 ആഗസ്റ്റ് 11 ഡല്‍ഹിയിലാണ് മുശറഫിന്റെ ജനനം.പ്രാഥമിക വിദ്യഭ്യാസം കറാച്ചിയിലായിരുന്നു. 1965,1971 യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 1965 ലെ യുദ്ധത്തില്‍ ലെഫ്റ്റനന്റായിരുന്നു. 1999 ല്‍ നവാസ് ശരീഫിനെ തടവിലാക്കി അധികാരം പിടിച്ചെടുത്ത് പട്ടാള ഭരണകൂടത്തിന് നേതൃത്വം നല്‍കിയെങ്കിലും  2001 ലാണ് പ്രസിഡണ്ടാവുന്നത്.  അദ്ദേഹത്തിന്റെ ഭരണത്തില്‍ 2007 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 2008 ലാണ് അദ്ദേഹം രാജിവെച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter