ഉമർ മുഖ്‌താർ- ലിബിയൻ പോരാട്ട വഴിയിൽ
പോരാട്ടങ്ങളുടെ കലവറയാണ് ലിബിയ. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ പോർമുഖത്ത് അനേകം ലിബിയക്കാര്‍ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. അതിൽ നിർണായക പങ്കു വഹിച്ച സനൂസി പ്രസ്ഥാനത്തിനു ശേഷം ഉമർ മുഖ്താർ ആയിരുന്നു ലിബിയയുടെ നേതൃത്വത്തിലേക്ക് കടന്നു വന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ സമര പോരാളിയായിരുന്നു ഉമർ മുഖ്താർ. അതോടൊപ്പം ഇസ്‍ലാം പ്രചരിപ്പിക്കുന്നതിലും ഏറെ ശ്രദ്ധ പുലർത്തിയിരുന്നു അദ്ദേഹം. ഫ്രാൻസിനോട് ഏറ്റുമുട്ടിയത് പോലും ഇസ്‍ലാം പ്രചാരണത്തിന്റെ ഭാഗമായിരുന്നു എന്ന് വേണം പറയാന്‍. തികഞ്ഞ വിശ്വാസിയായിരുന്ന ഉമർ മുഖ്താറിൻ്റെ ആയുധം സ്രഷ്ടാവിലുള്ള അചഞ്ചലമായ വിശ്വാസവും ഉറച്ച തവക്കുലും തന്നെയായിരുന്നു.
1923-ൽ ഇറ്റലിയുമായുള്ള സമരത്തിന്റെ നേതൃത്വം അദ്ദേഹത്തിൻറെ കൈകളിലായി. ഇറ്റലി വലിയ സൈനിക സജ്ജീകരണം നടത്തിയപ്പോൾ അദ്ദേഹത്തിന്റെ വിശ്വാസത്തിൻ്റെയും ദേശസ്നേഹത്തിൻ്റെയും നേതൃ പാടവത്തിൻ്റെയും മുന്നിൽ അവര്‍ക്ക് തലകുനിക്കേണ്ടി വന്നു എന്നതാണ് ചരിത്രം. ശത്രുക്കളുടെ ആയുധങ്ങൾ പറിച്ചെടുക്കുന്നത് വരെ പോരാട്ടം നടത്തി.
ധീരോദാത്തമായ നീക്കത്തിനിടയിൽ 1931-ൽ ഉമർ മുഖ്താർ ബന്ധസ്ഥനാക്കപ്പെട്ടു. വിചാരണയ്ക്ക് വിധേയനാക്കിയ ശേഷം ആയിരക്കണക്കിന് സ്വാതന്ത്ര്യ പോരാളികളുടെ കൺമുന്നിൽ വച്ച് അദ്ദേഹത്തിന് മേൽ വധശിക്ഷ നടപ്പിലാക്കപ്പെട്ടു.
ഉമർ മുഖ്താറിൻ്റെ മരണത്തോടെ വിപ്ലവത്തിൻറെ തീ താൽക്കാലികമായി കെട്ടടങ്ങി.പക്ഷേ വിദേശങ്ങളിൽ ലിബിയൻ അഭയാർത്ഥികളും ലിബിയയോടു കൂറുള്ളവരും വിപ്ലവത്തിൻ്റെ തീ അണയാതെ കാത്ത് കൊണ്ടേയിരുന്നു. അതാണ്, അവസാനം ലിബിയന്‍ സ്വാതന്ത്ര്യത്തിലേക്ക് വഴി തെളിയിച്ചതും.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment