ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-10  റോമൻ സൽജൂഖികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

റോമൻ സൽജൂഖ് എന്ന് പ്രതിപാദിച്ചപ്പോൾ പലർക്കും സംശയങ്ങൾ തോന്നിയോക്കാം. ചുരിക്കത്തിൽ വിശദീകരിക്കാം. പന്ത്രണ്ട്, പതിനെന്ന് നൂറ്റാണ്ടുകളിൽ രണ്ട് റോമുകളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന്, കത്തോലിക്ക് ക്രിസ്ത്യാനികളുടെ കേന്ദ്രമായിരുന്ന ഇന്നത്തെ ഇറ്റിലിയുടെ തലസ്ഥാനമായ "റോം". രണ്ടാമത്തെ "റോ" ഓർത്തിഡക്സ് ക്രിസ്ത്യാനികളുടെ കേന്ദ്രമായ ഇന്നത്തെ തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിൾ (ഇസ്താംബൂൾ) ആയിരുന്നു. അറബിക്കടലിന്റെ കാറ്റിന്റെ ഒപ്പമുള്ള എന്റെ ഈ തുർക്കിയിലേക്കുള്ള സഞ്ചാരത്തിൽ ഒട്ടോമൻ തുർക്കുകളെ പരിചയപ്പെടുത്തുന്നതിന് മുമ്പ് ഏഷ്യമൈനറിലേക്ക് വന്നത് കൊണ്ട് മാത്രം "റോമൻ" എന്ന് വിളിക്കപ്പെടുന്ന ഒരു വംശം തുർക്കികളെ സംബന്ധിച്ച് വിശദീകരിക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി.

മാൻസികേട്ട് യുദ്ധത്തിന്‌ ശേഷമാണ് ഏഷ്യ മൈനറിലേക്ക് മദ്ധേഷ്യയിലെ തുർക്കികൾകൾ കുടിയേറുന്നത്. അൽപ് അർസലാന്റെ സഹോദരന്റെ മകനായ സുലൈമാൻ ബിൻ കുത്ലുമിഷാണ് അൽപ് അർസലാൻ ചെയ്തു വെച്ച ഒരു ജോലിയുടെ തുടർച്ച ചെയ്തു തുടങ്ങുന്നത്. അനോട്ടോളിയയിൽ അദ്ദേഹം അധികാരത്തിലേറുന്നത് എഡി.1075ലാണ്. ഇന്നത്തെ ഇസ്നിക്ക് സ്ഥിതച്ചെയ്യുന്ന നീഷ്യയായിരുന്നു അദ്ദേഹം ആദ്യമായി കീഴടക്കിയിരുന്നത്. ആദ്യക്കാലങ്ങളിൽ ​സൽജൂഖ് സാമ്രാജ്യത്തിന്റെ ഭാ​​ഗമായി സൂലൈമാൻ ബിൻ കുത്ലുമിഷ് പ്രവർത്തിച്ചിരുന്നെങ്കിലും കുറച്ചുക്കാലത്തിന് ശേഷം ഇസ്നിക്ക് കേന്ദ്രമാക്കി സ്വതന്ത്ര രാഷ്ട്രമായി പ്ര​​ഖ്യാപിക്കുകയായിരുന്നു.  എഡി. 1086ൽ സിറിയൻ സൽജൂഖിന്റെ സ്ഥാപകനും  മലിക് ഷാന്റെ സഹോദരനുമായ തൂതുഷ് ഒന്നാമനാണ് സുലൈമാനെ അനിടോച്ചിൽ വെച്ച് വധിക്കുന്നത്. പിന്നീട്, അദ്ദേഹത്തിന്റെ മകനായ കിലിജ് അർസലാൻ സൽജൂഖ് സാമ്രാജ്യത്തിന്റെ മേൽ കലാപം നടത്തി മുസ്ലിംകളെ ഭിന്നിപ്പിക്കും എന്ന പേടിയിൽ മലിക് ഷാ ഒന്നാമൻ കിലിജ് അർസലാനെ ബന്ധിയാക്കുകയായിരുന്നു. മലിക് ഷാന്റെ മരണത്തിന്റെ ശേഷം കിലിജ് അർസലാൻ സ്വതന്ത്രനാവുകയും തന്റെ പിതാവിന്റെ പ്രദേശങ്ങളിൽ ഭരണം സ്ഥാപിക്കുകയും ചെയ്തു.

അദ്ദേഹം തുടർച്ചയായ വിജയങ്ങൾ നേടിക്കൊണ്ടേയിരുന്നു. കുരിശു യുദ്ധക്കാർക്കെതിരെ പോരാടി അനോട്ടോളിയയിലെ കൂടുതൽ പ്രദേശങ്ങൾ അദ്ദേഹം കീഴടക്കി തന്റെ ആധിപത്യം തുടർന്നു. അദ്ദേഹം തന്റെ രാഷ്ട്രത്തിന്റെ തലസ്ഥാനം കാെനിയയിൽ സ്ഥിരപ്പെടുത്തി. എഡി 1101ലും 1107ലും അദ്ദേഹം കുരിശു യുദ്ധക്കാരെ പരാജയപ്പെടുത്തി. അദ്ദേഹമായിരുന്നു ആദ്യമായി കുരിശു പടക്കെതിരെ പോരാടിയ മുസ്ലിം കമാന്റർ. കിലിജ് അർസലാന്റെ കാലത്തിന് ശേഷം ഭരണത്തിലേറിയത് റോമൻ സൽജൂഖിലെ മലിക് ഷായായിരുന്നു. അദ്ദേഹത്തിന് ശേഷം ഭരത്തിലേറിയത് കിലിജ് അർസലാന്റെ മകനായ മസ്ഊദ് ഒന്നാമനായിരുന്നു. 1156ലെ കിലിജ് അർസലാന്റെ മരണത്തിന് ശേഷം മസ്ഊദിന്റെ മകൻ  കിലിജ് അർസലാൻ രണ്ടാമൻ ഭരണത്തിലേറുകയും അനോട്ടോളിയയിൽ കീഴടക്കാൻ ബാക്കിയുണ്ടായിരുന്ന സിവാസും, മലാത്യ കൂടി അദ്ദേഹം പിടച്ചടക്കി. എഡി. 1176ൽ മൈരീകാഫലോൻ യുദ്ധത്തിൽ മാനുവൽ ഒന്നാമന്റെ നേതൃത്വത്തിലുണ്ടയിരുന്ന ബൈസാന്റ്യൻ സൈന്യത്തെ കിലിജ് അർസലാൻ തോൽപ്പിക്കുകയായിരുന്നു. മൂന്നാം കുരിശു യുദ്ധത്തിൽ കുരിശു സൈന്യം കൊനിയ ന​ഗരം നശിപ്പിച്ചെങ്കിലും റോമൻ സൽജൂഖികൾ തങ്ങളുടെ തലസ്ഥാനം വീണ്ടെടുക്കുകയായിരുന്നു. കിലിജ് അർസലാൻ രണ്ടാമന്റെ ഭരണത്തിൽ ബൈസാൻ്യൻ സാമ്രാജ്യത്തിനെതിരെ ശക്തമായ രീതിയിൽ പ്രതിരോധിച്ച് നിന്നിരുന്നു. അദ്ദേഹം എഡി. 1204ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ മകൻ കിലിജ് അർസലാൻ മൂന്നാമൻ അശക്തനായ കാരണത്താൽ, കേകുസ്രു ഒന്നാമൻ ഭരണത്തിലേറുകയായിരുന്നു. കേകുസ്രുവിന്റെ കാലത്തിന്റെ ശേഷം അലാവുദ്ധീൻ കേകുബദിന്റെ കാലഘട്ടത്തിലാണ് റോമൻ സൽജൂഖികളുടെ ഒരു സുവർണ കാലഘട്ടം സൃഷ്ടിക്കപ്പെടുന്നത്. റൂമിയെ പോലെയുള്ള മഹാന്മാരായ സൂഫികൾ കഴിഞ്ഞു പോയത് റോമൻ സൽജൂഖികളുടെ ഇടയിലൂടെയാണ്. 

Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-9 ദീവാനുൽ ഹിക്മയിൽ നിന്നും....

റോമൻ സൽജൂഖികൾ പേർഷ്യൻ-ഇസ്ലാമിക്-റോമൻ-ഗ്രെക്കോ സംസ്കാരത്തിൽ ഊന്നിയവരായിരുന്നു. രാജകുടുംബത്തിലെ വ്യക്തികളുടെ നാമങ്ങളിലെ ഭൂരിപക്ഷവും പേർഷ്യൻ-തുർകിഷ് ഭാഷയുടെ അടിസ്ഥാനത്തിലായിരുന്നു. റോമൻ സൽജൂഖികൾ തുർകിഷ് വംശജരായിരുന്നുവെങ്കിലും, പേർഷ്യൻ കല, വാസ്തുവിദ്യ, സാഹിത്യം എന്നവയിലും പേർഷ്യൻ ഭരണഭാഷയിലും അവർ ഉത്സാഹരായിരുന്നു. പേർഷ്യൻ വാസ്തുവിദ്യയെ തന്നെയായിരുന്നു അവർ അനോട്ടോളിയയിൽ വെച്ചുപിടിപ്പിച്ചിരുന്നത്. കൂടാതെ, സുൽത്താനേറ്റിലെ ബൈസന്റൈൻ സ്വാധീനവും വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്, കാരണം ബൈസാന്റ്യൻ-ഗ്രീക്ക് പ്രഭുക്കന്മാർ സൽജൂഖ് രാജകുടുംബത്തിന്റെ ഭാഗമായി തുടർന്നിരുന്നു, കൂടാതെ തദ്ദേശീയരായ ബൈസന്റ്യൻ കർഷകർ അനോട്ടോളിയൻ പ്രദേശങ്ങളിൽ തുടർന്നും താമസിച്ചിരുന്നു. സൽജൂഖ് കൊട്ടാരങ്ങളിലും അവരുടെ സൈന്യങ്ങളിലും  സേവകർ ധാരാളമായി ഉണ്ടായിരുന്നു. അന്യമതസ്ഥരിൽ നിന്നുള്ളവർ വരെ സൈന്യകരായി റോമൻ സൽജൂഖികളെ സേവിച്ചിരുന്നു.

റോമൻ സൽജൂഖികൾ കിഴക്കിൽ നിന്നും പടിഞ്ഞാറിൽ നേരിട്ട വലിയ ഭീഷണികളായിരുന്നു കുരിശു സൈന്യവും മംഗോൾ സൈന്യവും. അവരുടെ തകർച്ചയിലേക്ക് നയിച്ച പ്രധാന കാരണവും ഇത് തന്നെയായിരുന്നു. പതിമൂന്നാം നൂറ്റാണ്ടുകളുടെ അവസാനത്തിൽ, ഒരു വിധത്തിൽ പറഞ്ഞാൽ അലാവുദ്ധീൻ കേകുബാദിന്റെ ഭരണത്തിന് ശേഷം, മംഗോളിയൻ ഇൽഖാനേറ്റുകളുടെ പാവകളായി റോമൻ സൽജൂഖ് സുൽത്താന്മാർ മാറുകയായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തന്നെ സൽജൂഖ് ആധിപത്യം ശിഥിലമായിരുന്നു. എഡി. 1308ലാണ് അവസാന സൽജൂഖ് സുൽത്താൻ മസ്ഊദ് രണ്ടാമൻ കൊല്ലപ്പെടുന്നത്. സൽജൂഖ് സുൽത്താന്മാരുടെ പതനത്തോടെ, അനോട്ടോളിയയിൽ ഓരോരൊ പ്രവിശ്യകൾ രൂപപ്പെട്ടു. പിന്നിട് ഒട്ടോമൻ സുൽത്താന്മാർ ഈ പ്രവിശ്യകളെ ഏകീകരിക്കുകയായിരുന്നു. ഒട്ടോമൻ ഉദയത്തിൽ ജീവിച്ച പ്രധാന വുക്തിയായിരുന്നു യൂനുസ് എമ്രെ. "റുമി രണ്ടാമൻ" എന്നാണ് അദ്ദേഹത്തെ ഞാൻ വിളിക്കാൻ താൽപര്യപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter