ഫലസ്ഥീന്‍ പരിഹാര ഫോര്‍മുല തേടി പ്രധാനമന്ത്രി- ഉറുദുഗാന്‍ കൂടിക്കാഴ്ച

 

രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാര ഫോര്‍മുല തേടി ഫലസ്ഥീന്‍ പ്രധാനമന്ത്രി റാമി ഹംദല്ല തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാനുമായി ഇസ്തംബൂളില്‍ കൂടിക്കാഴ്ച നടത്തി.
ഇസ്രയേല്‍ അതിക്രമത്തിനിരയാകുന്ന ഫലസ്ഥീന്‍ ഭൂമികയിലെ രാഷ്ട്രീയ പ്രതിസന്ധിയും ഇരുപത്തിരണ്ടു ദിവസമായി ഇസ്രയേലി ജയിലുകളില്‍ 1600ഓളം ഫലസ്ഥീനി തടവുകാര്‍ തുടരുന്ന നിരാഹാര സമരവുമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ച വിഷയം.
ഇരു രാജ്യങ്ങള്‍ക്കിടയിലും നിതിയുക്തമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ പുതിയ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നു ചര്‍ച്ചയില്‍ ഉര്‍ദുഗാന്‍ വ്യക്തമാക്കി. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഉറുദുഗാനുമായുള്ള കൂടിക്കാഴ്ച ഫലസ്ഥീനികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter