ഹജ്ജ് നിർത്തിവെക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതം, ഹജ്ജ് നടപടികൾക്ക് ധൃതി വേണ്ടെന്നും സൗദി അറേബ്യ
റിയാദ്: കൊറോണ വൈറസ് ലോകത്ത് പടരുകയും സൗദിയിൽ അടക്കം മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഈ വര്‍ഷത്തെ ഹജ്ജ് നിർത്തിവെക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. വിശ്വാസികളെ സ്വീകരിക്കാന്‍ രാജ്യം സജ്ജമാണെന്നും എന്നാല്‍ കൊറോണ സാഹചര്യം നീങ്ങുന്നതിനനുസരിച്ച്‌ മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്നും ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്‍തന്‍ അറിയിച്ചു. കൊറോണ അനിശ്ചിതത്വം നീങ്ങും വരെ കരാറുകള്‍ ധൃതിപിടിച്ച്‌ ഒപ്പു വെക്കേണ്ടെന്നും മന്ത്രാലയം വിവിധ കമ്പനികളെ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഉംറക്കെത്തി കുടുങ്ങിയ 1200 പേര്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ രാജ്യത്ത് കഴിയുന്നുണ്ട്. വിമാന സര്‍വീസ് തുടരുന്ന മുറക്ക് ഇവരെ തിരിച്ചയക്കും. ഇതിനകം ഉംറ ബുക്കിങ് നടത്തി കര്‍മം ചെയ്യാനാകാത്തവര്‍‌ക്ക് അത് റീ ഫണ്ട് ചെയ്തതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സൗ​ദിയില്‍ ഇ​ന്ന​ലെ 154 പേ​ര്‍​ക്കു​കൂ​ടി കൊ​റോ​ണ വൈറസ് സ്ഥി​രീ​ക​രി​ച്ചു. ഇതോടെ രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,453 ആ​യി ഉയര്‍ന്നു . ഇ​തി​ല്‍ 115 പേ​ര്‍ രോഗമുക്തി നേടിയിട്ടുണ്ട് .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter