ഗള്‍ഫിലും   കൊറോണ വ്യാപനം ശക്തം: മരണം 23, രോഗികളുടെ എണ്ണം 4000 കവിഞ്ഞു
റിയാദ്: ചൈനക്ക് ശേഷം ഇറ്റലി, സ്പെയിൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ കൊറോണ വൈറസ് ദുരന്തം വിതക്കുന്നതിനിടെ ഗള്‍ഫിലും കൊറോണ രോഗികളുടെ എണ്ണവും മരണവും കൂടുന്നു.

ഗള്‍ഫില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി. സഊദി അറേബ്യയില്‍ പത്തും യു.എ.ഇയില്‍ ആറും ബഹ്‌റൈനില്‍ നാലും ഖത്തറില്‍ രണ്ടും ഒമാനില്‍ ഒരാളുമാണ് കൊവിഡ് ബാധയേറ്റു മരിച്ചത്. അഞ്ചു പേരാണ് ഇന്നു മാത്രം മരണപ്പെട്ടത്. ഇന്നു കൊറോണ സ്ഥിരീകരിച്ച 299 പേരടക്കം രോഗികളുടെ എണ്ണം നാലായിരം കവിഞ്ഞു. 1563 കേസുകളുള്ള സൗദിയാണ് പട്ടികയിൽ ഒന്നാമത്. യു.എ.ഇയില്‍ രോഗം ഉറപ്പാക്കിയ 53ല്‍ 31 പേരും ഇന്ത്യക്കാരാണ്. ബഹ്‌റൈനില്‍ പുതുതായി രോഗം സ്ഥിരീകരിച്ച 52ല്‍ 47ഉം പ്രവാസികളാണ്.

കൊറോണ വ്യാപനം ശക്തമായതോടെ കൊറോണയെ പ്രതിരോധിക്കാൻ കർശനം നിയന്ത്രണങ്ങളാണ് ഗൾഫ് രാജ്യങ്ങൾ സ്വീകരിക്കുന്നത്. സഊദിയിലും കുവൈത്തിലും കര്‍ഫ്യു ശക്തമാക്കി. ദുബായ് ഭരണകൂടം ദേര അല്‍റാസ് മേഖലയില്‍ രണ്ടാഴ്ചക്കാലം സമ്പൂര്‍ണ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇന്നലെ മക്കയിലെ 5 മേഖലകളില്‍ പൂര്‍ണ സമയ കര്‍ഫ്യു ഏർപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കുവൈത്തിൽ ഏർപ്പെടുത്തിയ രാത്രി സമയത്തെ കര്‍ഫ്യു കർശനമായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ലേബര്‍ ക്യാമ്പുകളില്‍ കൊറോണ പരിശോധനക്ക് യു.എ.ഇ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ തിങ്ങിപ്പാര്‍ക്കുന്ന ദുബായിലെ നയിഫ് മേഖലയിലാണ് കൊറോണ ഏറ്റവും കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിട്ടുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter