കൊറോണവ്യാപനത്തെ വര്‍ഗഗീയവത്ക്കരുത് ​-ഡി. രാജ
ന്യൂഡല്‍ഹി: ലോക്​ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്​ മുമ്പ് ദക്ഷിണ ഡൽഹിയിലെ മർക്കസ് നിസാമുദ്ദീൻ നടന്ന തബ്​ലീഗ്​ ജമാഅത്ത്​ സമ്മേളനത്തെ പഴിചാരി കൊറോണവ്യാപനത്തെ വര്‍ഗീയവത്​കരിക്കുന്ന ​ബി.ജെ.പി നിലപാടിനെതിരെ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. കൊറോണ വൈറസിനെതിരായ പോരാട്ടം പോലും ഹിന്ദു-മുസ്‌ലിം പ്രശ്‌നമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നതായി രാജ പറഞ്ഞു.

രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്തുകൊണ്ടാണ് കൊറോണയുടെ വര്‍ഗീയ മുതലെടുപ്പ്​ തുടങ്ങിയതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇപ്പോള്‍ വൈറസ് പടരുന്നതിന് ഒരു സമൂഹത്തെ ഒറ്റപ്പെടുത്തുന്ന പ്രവണതയാണ് കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു. ആരോഗ്യ വിപത്തിനെ സാമുദായിക പ്രശ്‌നമായി ചുരുക്കരുത്. പരിശോധന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും വൈറസ്​ വ്യാപനം തടയാനുമാണ്​ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്​. ഇതൊരു മാനുഷിക ദുരന്തമാണ്, മതത്തെ തകര്‍ക്കാനുള്ള സമയമല്ല -അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter