മൂന്ന് വര്‍ഷത്തിനിടെ ഗാസയുദ്ധത്തില്‍ തകര്‍ന്നത് 70% വീടുകളെന്ന് റിപ്പോര്‍ട്ട്

2014ന് ശേഷമുള്ള മൂന്ന് വര്‍ഷങ്ങളിലെ ഗാസ യുദ്ധങ്ങളില്‍ 70% വീടുകളും തകര്‍ന്നു.  തകര്‍ന്ന വീടുകളില്‍ 11,000 അഥവാ മൂന്നിലൊരു ഭാഗം വീടുകള്‍ മാത്രമെ പുനര്‍നിര്‍മിച്ചുള്ളൂവെന്ന് വഫ റിപ്പോര്‍ട്ടില്‍ പറയുന്നു.
നോര്‍വെ അഭയാര്‍ത്ഥി കൗണ്‍സില്‍ റിപ്പോര്‍ട്ട് പ്രകാരം ഗാസയില്‍ അധിക കുടുംബങ്ങളും കഴിച്ചു കൂട്ടുന്നത് ടെന്റ് കളിലാണ്.

"മൂന്ന് വര്‍ഷമായി ഞാന്‍ ടെന്റ് കെട്ടിയാണ് താമസിക്കുന്നത്, ഇപ്പോഴും അതില്‍ താമസിച്ചു കൊണ്ടിരിക്കുന്നത്, പുനര്‍ നിര്‍മിച്ചു നല്‍കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. മരിക്കാന്‍ ഞങ്ങള്‍ക്ക് ഭയമില്ല".

ഗാസയില്‍ താമസിക്കുന്ന ഒരു പിതാവായ തായര്‍ അല്‍ ശീഷ് നോര്‍വെ അഭയാര്‍ത്ഥി കൗണ്‍സിലിനോട് വിശദീകരിച്ചു.
2014 ജൂലൈ 8 ന് ഇസ്രയേല്‍ ഗാസയില്‍ആരംഭിച്ച യുദ്ധത്തില്‍ 1490 പേര്‍ മരണപ്പെട്ടിരുന്നു,  മരിച്ചവരില്‍ മൂന്നിലൊരു ഭാഗം കുട്ടികളായിരുന്നു. നൂറായിരണക്കണക്കിന് വീടുകള്‍ നശിപ്പിക്കപ്പെട്ടു, ആറ് ഇസ്രയേലുകാരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
ഗാസയിലെ ഫലസ്ഥീനികളിപ്പോഴും തങ്ങളുടെ വീട് പുനര്‍നിര്‍മിക്കുമെന്ന പൂര്‍ണ വിശ്വാസത്തിലാണ്. 6300 പേര്‍ക്ക് ഇനി മടങ്ങിപ്പോകാന്‍ വീടുകളില്ല. നോര്‍വെ അഭയാര്‍ത്ഥി കൗണ്‍സില്‍ ഡയറക്ടര്‍ ഹനിബല്‍ ആബി വര്‍ക്കു ജറൂസലമില്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter