ബാബരി മസ്ജിദിന് പകരം ഭൂമി: 5 ഇടങ്ങൾ കണ്ടെത്തി യുപി സർക്കാർ
അയോധ്യ : അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയും മുസ്‌ലിം വിഭാഗത്തിന് മസ്ജിദ് നിർമിക്കാൻ മറ്റൊരിടത്ത് 5 ഏക്കർ ഭൂമി കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതി നടത്തിയ വിധി പ്രകാരം മുസ്‌ലിം പള്ളി നിര്‍മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ച്‌ യു.പി സര്‍ക്കാര്‍. മസ്ജിദ് നില നിന്നിരുന്ന സ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ പരിധിക്ക് പുറത്ത് മിര്‍സാപൂര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലാണ് അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ചത്. ക്ഷേത്രത്തിന് ചുറ്റും പഞ്ചാക്‌സി പരിക്രമ സ്ഥലമാണെന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ അതിനാല്‍ 15 കിലോമീറ്റര്‍ ചുറ്റളവില്‍ പള്ളി പണിയാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് സ്ഥലം കണ്ടെത്തി യു.പി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. പള്ളി നിര്‍മാണവും മറ്റ് പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിനായി ബോര്‍ഡ് ഒരു ട്രസ്റ്റ് രൂപീകരിച്ചു കഴിഞ്ഞാല്‍, സര്‍ക്കാര്‍ ഈ പ്ലോട്ടുകള്‍ ബോര്‍ഡിന് കൈമാറും. അതേസമയം പകരം നൽകുന്ന അഞ്ച് ഏക്കർ സ്ഥലം സ്വീകരിക്കണമോ എന്ന വിഷയത്തിൽ മുസ്‌ലിം വിഭാഗത്തിൽ ഏകകണ്ഠമായ അഭിപ്രായം ഇപ്പോഴും ഉരുത്തിരിഞ്ഞിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter