പൗരത്വസമരത്തിൽ പങ്കെടുത്ത  അലിഗഢ് വിദ്യാര്‍ഥിക്കെതിരെ  രാജ്യദ്രോഹക്കുറ്റം: പ്രതിഷേധവുമായി ഹാഷ്ടാഗ് ട്രൻഡിംഗാവുന്നു
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി (സി.എ.എ) ക്കെതിരെ സമരം ചെയ്ത അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി ഫര്‍ഹാന്‍ സുബേരിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. മെയ് 29നാണ് ഫര്‍ഹാന്‍ സുബേരി സഹപാഠികള്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടത്.

#ReleaseFarhanZuberi എന്ന ഹാഷ്ടാഗില്‍ ഫര്‍ഹാന്‍ സുബേരിയുടെ അറസ്റ്റിനെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ നടക്കുകയാണ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15ന് യൂനിവേഴ്‌സിറ്റി ക്യാംപസിലുണ്ടായ പ്രതിഷേധവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും അടിസ്ഥാനമാക്കിയാണ് സുബേരിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ 1000 ത്തോളം വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തിരുന്നത്.

തെരുവില്‍ സമാധാനമായി പ്രതിഷേധിച്ചവർക്കെതിരെ കലാപത്തിന് നേതൃത്വം നൽകിയ കപിൽ മിശ്ര ഡൽഹി കലാപ കേസിന്റെ കുറ്റപത്രത്തിൽ നിന്ന് പുറത്താവുമ്പോഴാണ് നിരപരാധികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter