കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍
മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ മഞ്ചേരിക്കടിത്ത് പയ്യനാട് പ്രദേശത്ത് പണ്ഡിത കുടുംബമായ കുന്നുമ്മല്‍ ചെറിയ മുസ്‌ലിയാരകത്ത് തറവാട്ടില്‍ ഹുസ്സന്‍ കുട്ടി മുസ്‌ലിയാരുടെയും ഇരുമ്പുഴി ചാലില്‍ കിഴങ് തൊടി ഖദീജ ഹജ്ജുമ്മയുടെയും പുത്രനായി 1926(ഹിജ്‌റ 1345 റബീഉല്‍ ആഖിര്‍ 1 ന് )- ലാണ് ശൈഖുനാ ജനിച്ചത്. മഞ്ചേരി ഹിദായത്തുല്‍ മുസ്‌ലിമീന്‍ മദ്‌റസയില്‍ നിന്നും മഞ്ചേരി സ്‌കൂളില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കി മഞ്ചേരി ജുമാ മസ്ജിദില്‍ തന്നെ ദര്‍സീ പഠനവും ആരംഭിച്ചു. ശേശം മഞ്ചേരി ഒ അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ രണ്ട് വര്‍ഷവും മുസ്‌ലിയാരുടെ ദര്‍സില്‍ ഒരു വര്‍ഷവും ഒ.കെ സൈനുദ്ദീന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ രണ്ട് വര്‍ഷവും പഠനം തുടര്‍ന്നു. 1948-49 കാലത്ത് വെല്ലൂര്‍ ബാഖിയ്യാത്തുസ്സ്വാലിഹാത്തില്‍ ഉപരി പഠനം പൂര്‍ത്തിയാക്കി. 1950 ല്‍ മൗലവി ഫാളില്‍ ബിരുദവും കരസ്ഥമാക്കി. വെല്ലൂരില്‍ പഠനം പൂര്‍ത്തിയാക്കിയ ശേശം സ്വന്തം നാടായ പയ്യനാട് ജുമാ മസ്ജിദില്‍ തന്നെ മുദരിസ#ായി നിയമിക്കപ്പെട്ടു. എന്നാല്‍ വിജ്ഞാന സമ്പാദനത്തിലുള്ള തന്റെ അടക്കാനാവാത്ത ആവേശം കാരണം ശൈഖുനാ വീണ്ടും പഠിക്കാനായി ദയൂബന്ത് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു പഠിക്കുകയും ചെയ്തു. നെല്ലിക്കുത്ത് മരക്കാര്‍ മുസ്‌ലിയാര്‍, പന്തല്ലൂര്‍ പോക്കര്‍ കുട്ടി മുസ്‌ലിയാര്‍, ഒ.കെ സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഒ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ആദം ഹസ്‌റത്ത്, അബൂബക്കര്‍ ഹസ്‌റത്ത് തുടങ്ങിയവര്‍ പ്രമുഖ ഗുരുനാഥന്മാരാണ്.
കായംകുളം ഹസനിയാ അറബിക് കോളേജില്‍ അഞ്ച് വര്‍ഷവും വിവിധ ഘട്ടങ്ങളിലായി കരുവാരക്കുണ്ട്, പയ്യനാട്, പൊടിയാട്, മേല്‍മുറി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. നന്തി ദാറുസ്സലാം അറബിക് കോളേജില്‍ ഏറെക്കാലം ശംസുല്‍ ഉലമയോടൊപ്പം അദ്ദേഹം ദര്‍സ് നടത്തിയത് ഇന്നും ആ സ്ഥാപനത്തിന്‍റെ ഓര്‍മ്മകളില്‍ ബാക്കിയാണ്. സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, കാപ്പ് ഉമര്‍ മുസ്‌ലിയാര്, കുഞ്ഞാണി മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശൈഖുനായുടെ പ്രമുഖ ശിശ്യമ്മാരാണ്. 1966 ആഗസ്ത് 23 ന് ചേര്‍ന്ന മുശാവറ ഇദ്ദേഹത്തെ മുശാവറയിലേക്ക് തെരഞടുത്തു. അദ്ദേഹത്തിന്റെ പ്രസംഗ ശൈലി അനുയായികളില്‍ ആനന്തവും എതിരാളികളില്‍ ഹാലിളക്കവം സൃഷ്ടിക്കുന്നതുമായിരിന്നു.സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രഥമ കാര്യദിര്‍ശി ശൈഖുനയായിരുന്നു.
1971 ല്‍ സമസ്ത ഏറനാട് താലൂക് അഡ്‌ഹോക് കമ്മിറ്റി അംഗംമായും 1976 സമസ്ത ജില്ലാ വൈസ് പ്രസിഡണ്ടായും 1988 മുതല്‍ ഫത്‌വാ കമ്മിറ്റി അംഗംമായും സേവനം ചെയ്തിറ്റുണ്ട്. 1999 ഫെബ്രുവരി 21 ന് എ.സ്.കെ.എസ്.എസ്.എഫ് ദശ വാര്‍ഷിക സമ്മേളനം കുറ്റിപ്പുറം വാദിനൂറില്‍ അരങ്ങറുമ്പേള്‍ അതില്‍ സംബന്ധികുന്നതിന് എത്തിയ ഉസ്താദ് ക്ഷീണിതനായി കാണപ്പെടുകയും ഹോസ്പ്പിറ്റലിലേക്ക് കൊണ്ട് പോകുന്നതിനിടെ മരണപ്പെടുകയായിരുന്നു.
Leave A Comment