A PHP Error was encountered

Severity: Warning

Message: fopen(/tmp/ci_sessionkm4lgd88v54r4f03phsnpo0h9cn88g98): failed to open stream: No space left on device

Filename: drivers/Session_files_driver.php

Line Number: 176

Backtrace:

File: /home/islamonweb.net/public_html/ml/application/core/Core_Controller.php
Line: 7
Function: __construct

File: /home/islamonweb.net/public_html/ml/application/core/Core_Controller.php
Line: 82
Function: __construct

File: /home/islamonweb.net/public_html/ml/application/controllers/Home_controller.php
Line: 7
Function: __construct

File: /home/islamonweb.net/public_html/ml/index.php
Line: 325
Function: require_once

കെ.പി കുഞ്ഞിമൂസ; ഓര്‍ക്കപ്പെടേണ്ട വ്യക്തിത്വം - Islamonweb
കെ.പി കുഞ്ഞിമൂസ;  ഓര്‍ക്കപ്പെടേണ്ട വ്യക്തിത്വം

കഴിഞ്ഞ ദിവസം വിടപറഞ്ഞ  കെ.പി കുഞ്ഞിമൂസയെ പോലെയുള്ള വ്യക്തിത്വങ്ങളെയാണ് തന്നെയാണ് സമുദായം ഓര്‍മ്മിക്കേണ്ടത്.

ആറായിരത്തോളം അനുസ്മരണ ലേഖനങ്ങളെഴുതിയ ഒരാളായിരുന്നു കെ.പി കുഞ്ഞിമൂസ,  രാഷ്ട്രീയ ജീവിതത്തിലും പത്രവര്‍ത്തന മേഖലയിലെ  ഉറച്ച് നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വം.
സത്യത്തിനും നീതിക്കും വേണ്ടിയായിരുന്നു സ്റ്റേജിലും പേജിലും അദ്ധേഹംനിറഞ്ഞു നിന്നിരുന്നത്. സ്തബുദ്ധിയാല്‍ ഉപദേശിക്കാനും വിമര്‍ശിക്കാനും പേടിയില്ലാത്ത മനുഷ്യന്‍.
അരപ്പതിറ്റാണ്ടു നീണ്ട് രാഷ്ട്രീയ-പത്രപവര്‍ത്തന ജീവിതത്തില്‍ അദ്ധേഹം നിരവധി ഓര്‍മ്മക്കുറിപ്പുകളാലും സ്മരണകളാലും, പുസ്തകങ്ങളാലും സമൂഹത്തിന് വേണ്ടി ആ ജീവിതം ചെയ്തുവച്ച നന്മകള്‍ ഒരുപാടാണ്.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ചരിത്ര ഗവേഷകന്‍, പ്രഭാഷകന്‍ തുടങ്ങിയ മേഖലകളില്‍ വേറിട്ട വ്യക്തിത്വമായി ജീവിതത്തിന്റെ അവസാന നിമിഷം വരെ ചടുലതയോടെ അദ്ധേഹം നിലകൊണ്ടു. 

ഇ.അഹമ്മദ് സാഹിബ് എം.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി പദവിയിലിരുക്കുമ്പോള്‍ സംസ്ഥാന പ്രസിഡണ്ടായിരുന്നു കെ.പി കുഞ്ഞി മൂസ. സി.എച് എന്ന മഹാനായ നേതാവിനെയും ബാഫഖി തങ്ങളെയും നെഞ്ചേറ്റിയ മനുഷ്യന്‍.
 67 ലെ വിമോചന സമരകാലത്ത് ബാഫഖി തങ്ങളെ അനുസരിച്ച് കര്‍മമ വീഥിയിലിറങ്ങിയതായിരുന്നു അദ്ധേഹം. 

 അമൂല്യമായ അറിവുകളെ മാനിക്കാനും സൂക്ഷിച്ചുവെക്കാനും ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി. ജീവിതത്തിലെ നിലപാടുകളുടെ കാര്‍ക്കശ്വതയായിരുന്നു അദ്ധേഹത്തിന്റെ സവിശേഷത.
നേതാവാകാന്‍ ഒരുപാട് അവസരങ്ങള്‍ ഒരു പക്ഷെ അദ്ധേഹത്തെ തേടിയെത്തിയിട്ടുണ്ടാവാം,പിണറായി തലശ്ശേരി ബ്രണ്ണന്‍ കോളോജില്‍ പഠിക്കുമ്പോള്‍ സഹപാഠിയായി കെ.പി കുഞ്ഞിമൂസയും ഉണ്ടായിരുന്നു.

എം.എസ്.എഫ് രാഷ്ട്രീയ കാലത്ത് അദ്ധേഹം സൗഹൃദം പങ്കിട്ടിരുന്ന പലരും ഇന്ന് കേരള രാഷ്ട്രീയത്തിന്റെ ചാണക്യപദവിയിലെത്തി,
കെ.കരുണാകരന്‍,വി.എം.സുധീരന്‍, ഉമ്മന്‍ചാണ്ടി,ഇ.അഹമ്മ്ദ് തുടങ്ങിയവരൊക്കെയായിരുന്നു എം.എസ്എഫ് കാലത്തെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍.ഉറച്ച നിലപാടുകളുടെ വലിയൊരു പ്രതീകമായിരുന്നു കെ.പി കുഞ്ഞിമൂസ.എം.എസ്.എഫിന്റെ പ്രസിഡന്റ് പദവിക്കു പുറമെ, യുത്ത് ലീഗ് സംസ്ഥാന ട്രഷററായും കെ.പി പ്രവര്‍ത്തിച്ചിട്ടുണ്ട്. 
1966 ലാണ് ചന്ദ്രികയില്‍ വരുന്നത്. മറ്റൊരു ജോലി കിട്ടിയപ്പോഴും ചന്ദ്രികയില്‍ നിന്ന് പോകാതെ നിന്നത് സി. എച്ചിന്റെ വാക്ക് കേട്ടായിരുന്നു.അടിയന്തരാവസ്ഥ കാലത്ത് ചന്ദ്രിക വിടുന്നത്.പിന്നീട് 10 വര്‍ഷത്തോളം ലീഗ് ടൈംസിന്റെ ന്യൂസ് എഡിറ്റര്‍. വീണ്ടും ചന്ദ്രികയില്‍. 1996 ല്‍ ചന്ദ്രികയില്‍ നിന്ന് പിരിഞ്ഞു.ചന്ദ്രികയില്‍ ജോലി ചെയ്യുന്ന കാലത്ത് തന്നെ 1991 ല്‍ സുന്നി അഫ്കാര്‍ വാരികയുടെ എഡിറ്റിങ്ങ് വര്‍ക്കുകളും അദ്ധേഹം ഏറ്റെടുത്തിരുന്നു. ചന്ദ്രികയില്‍ ഇരുന്ന് തന്നെഅദ്ധേഹം എഡിറ്റിങ് ജോലികള്‍ ചെയ്തിരുന്നു. 

സത്യധാര ദ്വൈവാരികയുടെ കണ്‍സള്‍ട്ടിങ് എഡിറ്ററായി. പുതിയ എഴുത്തുകാരെ കൈ പിടിച്ചു കൊണ്ടുവരുന്നതില്‍ ഈ കാലയളവുകളില്‍ കാര്യമായി ശ്രദ്ധിച്ചു.തുടക്കത്തില്‍ സത്യധാര ദ്വൈവാരികയുടെ പത്രാധിപരായിരുന്നു. തുടക്കകാരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന രീതികളൊക്കെ അദ്ധേഹം കൊണ്ടുവന്നിരുന്നു.

കാലിക്കറ്റ് ടൈംസില്‍ അറുന്നൂന്നോളം പേരെ കുറിച്ച് ഗതകാല സ്മരണകള്‍ എന്ന തലക്കെട്ടില്‍ ഒരു പരമ്പര എഴുതിയിരുന്നു. അതില്‍ നിന്ന് തെരഞ്ഞെടുത്തവ പരിചിത മുഖങ്ങള്‍ എന്ന പേരില്‍ പുസ്തകമായിട്ടുണ്ട്.

ആറു പതിറ്റാണ്ടിലധികം പത്രപ്രവര്‍ത്തന -രാഷ്ട്രീയ രംഗത്ത് നിരന്തരം സാന്നിധ്യമായ ഒരു ചരിത്ര വ്യക്തിയുടെ മായാത്ത മുദ്ര ഏതെന്നു ചോദിച്ചാല്‍ പലയിടങ്ങളിലായി കിടക്കുന്ന സ്മരണകളുണര്‍ത്തുന്ന അക്ഷരങ്ങള്‍ തന്നെയാണ് എന്നതായിരിക്കും ഉത്തരം.

ബാഫഖി തങ്ങളായിരുന്നു എന്നും കെ.പി യുടെ റോള്‍ മോഡല്‍. ചന്ദ്രികയെ കെ.പി നെഞ്ചേറ്റിയതും തങ്ങള്‍ പറഞ്ഞിട്ട്. വ്യക്തി വിവരണങ്ങളുടെ വിജ്ഞാനകോശമായിരുന്നു കെ.പി. സമസ്തയുടെ സജീവ പോരാളിയും ഗുണകാംക്ഷിയും. 
അദ്ദേഹം വ്യക്തി ബന്ധത്തിന് വലിയ വില കല്പിച്ചു.  സുന്നി പണ്ഡിതന്‍മാരോടും പാരമ്പര്യത്തോടും ചേര്‍ന്ന് നിന്നു. റബീഉല്‍ അവ്വല്‍ മാസത്തില്‍ ഇഷ്ടക്കാരെ വിളിച്ച് നടത്തുന്ന മൗലിദ് സദസ്സ് വലിയ അനുഭവമായിരുന്നു. ചാട്ടുളി പോലെ മൂര്‍ച്ചയുള്ള വിമര്‍ശനത്തിനിടയിലും കുളിരുപകരുന്ന നര്‍മങ്ങള്‍ പറയാന്‍ കെ.പി ഇനിയില്ല.
ജീവിതത്തിലുടനീളം നന്മകള്‍ ചെയ്യാന്‍ സമയം കണ്ടെത്തിയ ആ വലിയ മനുഷ്യനില്‍ നമുക്ക് ഒട്ടേറെ മാതൃകകളുണ്ട്.കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ- പത്രവര്‍ത്തന ചരിത്രത്തിലെ ഒരേടാണ് മാഞ്ഞത.് അദ്ധേഹം സമൂഹത്തിന് പകര്‍ന്ന കൊടുത്ത അറിവും അദ്ധേഹത്തിന്റെ മൈത്രി ബുക്ക്‌സും സംരക്ഷിക്കാന്‍ ആരെങ്കിലും മുന്നോട്ട് വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter