ഹിന്ദുസേനയുടെ ഭീഷണി: ശഹീന്‍ബാഗില്‍ നിരോധനാജ്ഞ
- Web desk
- Mar 1, 2020 - 09:13
- Updated: Mar 1, 2020 - 11:33
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ മുഖമായി മാറിയ ശഹീന്‍ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്‍ പൊലിസ് സേനയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹിയിൽ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് പൊലിസിന്റെ വാദം.
ശഹീന്‍ ബാഗ് പ്രക്ഷോഭകരെ ഒഴിപ്പിക്കുന്നതില്‍ പൊലിസ് പരാജയപ്പെട്ടെന്നും അവരെ ഒഴിപ്പിക്കുമെന്നും വെല്ലുവിളിച്ച്
ഹിന്ദു സേന എന്ന സംഘടന രംഗത്തെത്തിയിരുന്നു.
ഈ ലക്ഷ്യം മുൻ നിർത്തി മാര്‍ച്ച് ഒന്നിന് ഒരുമിച്ച് കൂടണമെന്നായിരുന്നു സംഘടന ആഹ്വാനം ചെയ്തിരുന്നത് . ഈ പ്രതിഷേധ പരിപാടി പിന്നീട് വേണ്ടെന്നു വച്ചെങ്കിലും സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയ്ക്ക് പൊലിസ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment