മുസ്‌ലിം മത സൗഹാര്‍ദ്ദത്തെ പ്രകീര്‍ത്തിച്ച് ശ്രീലങ്കന്‍ പ്രസിഡണ്ട്


ശ്രീലങ്കയില്‍ മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശങ്ങളുയര്‍ത്തി പ്രസിഡണ്ട് മൈത്രിപ്പാല ശ്രിസേന.
മത സൗഹാര്‍ദ്ദം, സമാധാനം, എന്ന വിഷയത്തില്‍ ശ്രീലങ്കയില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്രാ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സെമിനാറില്‍ പങ്കെടുക്കാന്‍ സഊദിയില്‍ നിന്നും പ്രതിനിധികള്‍ ശ്രീലങ്കയിലെത്തിയിരുന്നു. പ്രസിഡണ്ടിന്റെ വിശാല മനസ്‌കതയെ സഊദി പ്രതിനിധികള്‍ അഭിനന്ദിച്ചു. സഊദിയുടെ മതകാര്യ വകുപ്പ് മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് അമ്മാറ പ്രസിഡണ്ടിന്റെ സഹകരണവും സമാധാന സൗഹര്‍ദ്ദത്തിന് വേണ്ടിയുള്ള ശ്രമങ്ങളെയും സെമിനാറില്‍ പ്രത്യേകം പുകഴ്ത്തി.തുടര്‍ന്നും സഊദിയുടെ എല്ലാവിധ പിന്തുണയും ശ്രീലങ്കക്ക് നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter