മസ്ജിദുല്‍ അഖ്‌സക്കെതിരെയുള്ള ഇസ്രായേല്‍ അക്രമങ്ങളെ അപലപിച്ച് ജോര്‍ദാന്‍
- Web desk
- Mar 1, 2021 - 14:54
- Updated: Mar 3, 2021 - 16:23
ജറൂസലേമിലെ മസ്ജിദുല്‍ അഖ്‌സക്കെതിരെ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമങ്ങളെ ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ജൂത മതഭ്രാന്തന്മാര്‍ക്ക് പള്ളി പരിസരിങ്ങളില്‍ പ്രകോപനം സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയ പാശ്ചാത്തലത്തിലാണ് ഇത്.
പള്ളി പരിസരങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന കുടിയേറ്റങ്ങളും പ്രകടനങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും പള്ളിയുടെ നിലവിലെ നിയമങ്ങള്‍ക്കും എതിരാണെന്ന് വിദേശ കാര്യമന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. പള്ളിയും പരിസരവും പൂര്‍ണമായും ഇസ്്‌ലാമിക വഖഫ് ഭൂമിയാണെന്നും അതിന്റെ സമ്പൂര്‍ണാവകാശം ജോര്‍ദാന്‍ മന്ത്രാലയമായ ഇസ്്‌ലാമിക് വഖഫ് ഡിപാര്‍ട്‌മെന്റിന് ആണെന്നും പ്രസ്താവനയില്‍ പറയുന്നു.
മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഇസ്രായീല്‍ തയാറാവണമെന്നും പള്ളിയുടെയും വഖഫ് കമ്മറ്റിയുടെയും അവകാശങ്ങളെ മാനിക്കണമെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയ വാക്താവ് പറഞ്ഞു. അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെടണം എന്നും മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment