പ്രവാസികളുടെ പുനരധിവാസത്തിന് ദുരിതാശ്വാസ നിധിയിൽ നിന്ന് തുക നീക്കിവെക്കുക-എസ്.കെ.എസ് എസ്.എഫ്
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിൽ അകപ്പെട്ട ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ പുനരധിവാസത്തിലേക്ക് ആവശ്യമായ തുക ദുരിതാശ്വാസ നിധിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ നീക്കിവെക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൊറോണാ മൂലം ജീവിതോപാധിയായ ജോലി നഷ്ടപ്പെട്ടവരാണ് ഭൂരിപക്ഷം പ്രവാസികളുമെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കൾ, ഈ പ്രതിസന്ധി പരിഹരിക്കാനായി സംസ്ഥാന സർക്കാർ ഫലപ്രദമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അഭ്യർത്ഥിച്ചു. ഗൾഫ് നാടുകളിൽ വിയർപ്പൊഴുക്കി നാട്ടിലേക്ക് പണം അയക്കുകയും അതുവഴി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി വർത്തിക്കുകയും ചെയ്യുന്ന പ്രവാസികൾ ജോലി നഷ്ടപ്പെട്ടു ജന്മനാട്ടിലേക്ക് തിരിച്ച്‌ വരുന്നത് ഒരു ദുരന്തമാവാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും നേതാക്കൾ ഓർമ്മിപ്പിച്ചു .

കേന്ദ്ര സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിനായി സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിക്കുക, സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്കായി കൂടുതല്‍ തുക നീക്കിവെക്കുക തുടങ്ങിയ ആവശ്യങ്ങളും ഇരുവരും ഉന്നയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter