ജമ്മു കശ്മീരിനെ  രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ നടപടി പ്രാബല്യത്തിൽ
ശ്രീനഗർ: പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനൊപ്പം ജമ്മുകശ്മീരും ല‍ഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാക്കിയിരുന്ന കേന്ദ്ര സർക്കാരിന്റെ നടപടി ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ജമ്മുകശ്മീരിന് നിയമസഭയുണ്ടാകുമെങ്കിലും ലഡാക്കിന് നിയമസഭയുണ്ടായിരിക്കില്ല.സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മദിന വാര്‍ഷിക ദിനമായ ഒക്ടോബർ 31 ന് ഇരു കേന്ദ്രഭരണപ്രദേശങ്ങളിലെയും ഗവര്‍ണര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുജറാത്ത് കേഡര്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ജി.സി മുര്‍മു ജമ്മുകശ്മീരിലെ ആദ്യ ലെഫ്റ്റനന്‍റ് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്‍തപ്പോൾ ലഡാക്കിലെ ലെഫ്റ്റനന്‍റ് ഗവര്‍ണറായി ചുമതലയേറ്റത് മുന്‍ ത്രിപുര കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥാനായ ആര്‍.കെ മാഥൂറാണ്. മോദി സര്‍ക്കാരിന്‍റെ വാഗ്ദാനം. അതേസമയം ഈ നടപടിയോടെ ഇന്ത്യയുടെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി ചുരുങ്ങുകയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം ഒമ്പതായി ഉയരുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter