ട്രംപിനെതിരെ ഇംപീച്ച്മെന്റ്: ആദ്യ ഘട്ടം വിജയം
വാഷിംഗ്ടൺ: മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയാവാൻ സാധ്യതയുമുള്ള ജോ ബൈഡനെതിരെ അന്വേഷണം നടത്താന്‍ യുക്രൈന്‍ പ്രസിഡന്റിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്മെന്റ് നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള യുഎസ് പ്രതിനിധി സഭയില്‍ 196-നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. അമേരിക്കയുടെ ചരിത്രത്തില്‍ ഇംപീച്ച്മെന്റ് നടപടി നേരിടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. ‍ സെനറ്റിലും പാസായാൽ മാത്രമേ ഇംപീച്ച്മെന്റ് നടപടി വിജയകരമാവുകയുള്ളൂ. ഇത് വിജയിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter