യമനിലെ മനുഷ്യാവകാശ ലംഘനം; അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് യു.എന്‍
ആഭ്യന്തര യുദ്ധം തുടരുന്ന യമനിലെ മനുഷ്യാവകാശങ്ങളെ ധ്വംസനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വിദഗ്ദ സംഘത്തെ നിയോഗിച്ചു. അറബ് രാജ്യങ്ങളുടെ അനുമതിയോടെയാണ് യുദ്ധ കുറ്റ കൃത്യങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ അന്വേഷിക്കുന്ന യു.എന്‍ സംഘം പോകുന്നത്. സംഘാംഗങ്ങളെ തെരെഞ്ഞെടുത്ത് അയക്കാന്‍ യു.എന്‍ മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈനെ കൗണ്‍സില്‍ ചുമതലപ്പെടുത്തി.
യമനിലെ സ്ഥിതിഗതികളെ കുറിച്ച് അന്താരാഷ്ട്രാ അന്വേഷണം വേണമെന്ന് കാനഡയും ഒരു കൂട്ടം യൂറോപ്യന്‍ രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. പ്രസിഡണ്ട് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ സഹായിക്കുന്നതിന് ഹൂഥി വിമതര്‍ക്കെതിരെ അറബ് സഖ്യരാജ്യങ്ങള്‍ അക്രമണം തുടരുകയാണ്. തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെ വടക്കന്‍ യമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം പിടിച്ചെടുത്ത ഹൂഥി വിമതര്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതായി ആരോപരമുയര്‍ന്നിരുന്നു.