40 വര്‍ഷത്തിനിടെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇറാന്‍ നേരിട്ടുകൊണ്ടിരിക്കുന്നത്: റൂഹാനി
കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇറാന്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി പറഞ്ഞു.
ഇത്തരമൊരു പ്രതിസന്ധിക്ക് കാരണം അമേരിക്കയാണെന്നും അദ്ധേഹം ആക്ഷേപിച്ചു.
കഴിഞ്ഞ വര്‍ഷം അമേരിക്ക ഇറാനുമേല്‍ സാമ്പത്തിക ഉപരോധം ശക്തമാക്കിയിരുന്നു. ഇത് രാജ്യത്തെ നാണയപ്പെരുപ്പം,വിലക്കയറ്റം എന്നിവക്ക് കാരണമായിരുന്നു.
ഡ്രൈവര്‍മാരും കര്‍ഷകരും സാമ്പത്തിക പ്രതിസന്ധിക്കെതിരെ നേരത്തെ തന്നെ രാജ്യത്ത് പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.
ഇന്ന് രാജ്യം നേരിടുന്നത് കഴിഞ്ഞ 40 വര്‍ഷത്തില്‍വെച്ച് ഏറ്റവും വലിയ കടുത്ത സമ്മര്‍ദ്ദവും സാമ്പത്തിക ഉപരോധവുമാണ്. റൂഹാനി പറഞ്ഞു.
ഇപ്പോഴത്തെ രാഷ്ട്രത്തിന്റെ പ്രതിസന്ധി അമേരിക്കയുടെ ഉപരോധം മൂലമാണ്. അതിന്റെ പേരില്‍ സര്‍ക്കാറിനെയോ ഇസ്‌ലാമിനെയോ ആക്ഷേപിക്കരുതെന്നും റൂഹാനി വ്യക്തമാക്കി.