നീറ്റ് പരീക്ഷയിൽ ശിരോവസ്ത്രം ധരിക്കാൻ അനുമതി
ന്യൂ​ഡ​ല്‍​ഹി: അ​ഖി​ലേ​ന്ത്യാ മെ​ഡി​ക്ക​ല്‍ എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​യാ​യ നീ​റ്റ് (നാ​ഷ​ന​ല്‍ എ​ലി​ജി​ബി​ലി​റ്റി കം ​എ​ന്‍​ട്ര​ന്‍​സ് ടെ​സ്റ്റ്) പ​രീ​ക്ഷ​യി​ല്‍ ശി​രോ​വ​സ്ത്രം ധ​രി​ക്കാ​ന്‍ അ​നു​മ​തി നൽകി കേ​ന്ദ്ര മാ​ന​വ​വി​ഭ​വ ശേ​ഷി മന്ത്രാലയം ഉ​ത്ത​ര​വി​റ​ക്കി​. ബു​ര്‍​ഖ, ഹി​ജാ​ബ്, കാ​രാ, കൃ​പാ​ണ്‍ എ​ന്നി​വ ധ​രി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്കാ​ണു നീ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം വ​സ്ത്രം ധ​രി​ച്ചെ​ത്തു​വ​ന്ന​വ​ര്‍ മു​ന്‍​കൂ​ട്ടി അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും ശ​രീ​ര​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ അ​ഡ്മി​റ്റ് കാ​ര്‍​ഡ് കി​ട്ടു​ന്ന​തി​ന് മുമ്പ് തന്നെ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​നു​മ​തി തേ​ട​ണ​മെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ നീ​റ്റ് പ​രീ​ക്ഷാ ഹാ​ളി​ല്‍ ശി​രോ​വ​സ്ത്രം വി​ല​ക്കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇതിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധങ്ങൾ പരിഗണിച്ചാണ് 2020 നീ​റ്റ് പ​രീ​ക്ഷ​ക്ക് ശി​രോ​വ​സ്ത്രം ധ​രി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് നീ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ ഉത്തരവിറക്കിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter