സമസ്ത: മദ്‌റസകൾ ജനുവരി 11 മുതല്‍ തുറക്കും
- Web desk
- Jan 2, 2021 - 15:40
- Updated: Jan 2, 2021 - 15:40
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളളിൽ 2021 ജനുവരി 11 മുതല്‍ മുതിര്‍ന്ന ക്ലാസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആദ്യ ഘട്ടത്തില്‍ പൊതു പരീക്ഷ ക്ലാസുകള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ക്ലാസുകളാണ് പ്രവര്‍ത്തിക്കുക. കോവിഡ്-19 പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചും നിയന്ത്രണങ്ങള്‍ക്ക് വിധേയമായുമായിരിക്കും മദ്‌റസകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തിന് അകത്തും പുറത്തുമായി 10279 മദ്‌റസകളാണ് സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ്-19 മൂലം 2020 മാര്‍ച്ച് 10 മുതല്‍ അടഞ്ഞു കിടന്ന മദ്‌റസകളാണ് 10 മാസത്തെ ഇടവേളകള്‍ക്ക് ശേഷം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നത്.
2020 ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ മുഖേനയായിരുന്നു മദ്‌റസ പഠനം നന്നിരുന്നത്. മദ്‌റസകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാനാവുന്നത് വരെ ഓണ്‍ലൈന്‍ പഠനം തുടരും. മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുമ്പ് ക്ലാസുകളും പരിസരവും ശുചീകരണം നടത്തിയും അണു വിമുക്തമാക്കിയും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ശ്രദ്ധിക്കണം. അകലം പാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും ആയിരിക്കണം ക്ലാസുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് എന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment