തന്റെ ഭരണ അട്ടിമറി ഈജിപ്തിലെ ഫാഷിസം അവസാനിപ്പിച്ചു: അബ്ദുല്‍ ഫത്താഹ് അല്‍ സീസി

താന്‍ നയിച്ച ഭരണ അട്ടിമറി രാജ്യത്തെ ഫാഷിസത്തെ അവസാനിപ്പിച്ചുവെന്ന് ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസി. ഈജിപ്ത് മുന്‍ പ്രസിഡണ്ട് മൂര്‍സിക്കെതിരെ നയിച്ച ഭരണ അട്ടിമറിയുടെ നാലാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ജൂണ്‍ 30ലെ വിപ്ലവം ( റെവല്യൂഷന്‍ ) എന്നതായിരുന്നു ഭരണ അട്ടിമറി പോരാട്ടത്തിന് നാമകരണം ചെയ്തിരുന്നത്.

"ദിവസങ്ങള്‍ കടന്ന് പോയേക്കാം, ഓര്‍മകളിലെ നമ്മുടെ ചരിത്രത്തിലെ മനോഹര ദിനങ്ങള്‍ നമ്മുടെ മനസ്സുകളില്‍ അനശ്വരമായി അവശേഷിക്കും",  ഭരണ അട്ടിമറിയുടെ നാലാം വാര്‍ഷികത്തിലെ തന്റെ പ്രസംഗത്തില്‍ അദ്ധേഹം പറഞ്ഞു.

"നാം കണ്ട സ്വപ്‌നത്തലേക്ക ജനങ്ങള്‍ ബോധവാന്മാരാകുകയാണ് ചെയതതെന്ന് ആ ദിനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു, ഇപ്പോള്‍ ശത്രുക്കള്‍ രാഷ്ട്രത്തെ ദ്രോഹിക്കാന്‍ ശ്രമിച്ചാല്‍ രാജ്യത്തിന് എതിര്‍ക്കാന്‍ ഇച്ഛാ ശക്തിയുണ്ടെന്നും അദ്ധേഹം കൂട്ടി ച്ചേര്‍ത്തു.

മുര്‍സി ഗവണ്‍മെന്റില്‍ ഇപ്പോഴത്തെ പ്രസിഡണ്ട്  സീസി  പ്രതിരോധ മന്ത്രിയായിരുന്നു, ഈജിപ്തിലെ ദേശീയസംഘടനകള്‍ ഫാഷിസത്തിനെതിരായുളള വിപ്ലവത്തില്‍ സീസിക്കൊപ്പം നില്‍ക്കുകയായിരുന്നു.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter