ഫലസ്ഥീനിലെ ഇസ്രയേല്‍ നിര്‍മ്മാണങ്ങള്‍ക്കെതിരെ നിലപാട് തുറന്നടിച്ച് ഖത്തര്‍

 

ഫലസ്ഥീനില്‍ ഇസ്രയേല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലപാട് തുറന്നടിച്ച് ഖത്തര്‍.
ഇസ്രയേല്‍ തുടര്‍ന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഖത്തര്‍ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തു.
വെസ്റ്റ്ബാങ്കിലെ  നാബ്‌ലസിലാണ് ഇസ്രാഈല്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.  

അന്താരാഷ്ട്ര പ്രമേയങ്ങളും നിയമങ്ങളും ലംഘിച്ചാണ് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലം അറിയിച്ചു.  ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റവുമാണ് ഈസ്രാഈലിന്റേതെന്ന്് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

ഫലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര ഫോര്‍മുല പരിഹാരം സാധ്യമാക്കുന്നതിനുള്ള രാജ്യാന്തര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇസ്രാഈല്‍ തുടര്‍ന്നുവരുന്ന നയങ്ങള്‍.  ഫലസ്തീന്‍ ഭൂമികയില്‍ അധിനിവേശം തുടരുന്ന ഇസ്രാഈലിന്റെ നടപടികള്‍ നിറുത്തിവെക്കുന്നതിന് അന്താരാഷ്ട്രാ സമൂഹം തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter