ഡൽഹി കലാപത്തിൽ വൻ പ്രതിഷേധവുമായി ലണ്ടൻ നഗരം
ലണ്ടന്‍: ഡല്‍ഹിയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരം അവസാനിപ്പിക്കാൻ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട കലാപം തടയാൻ സാധിക്കാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ​ഷാ രാജിവെക്കണമെന്നും പൗരത്വ നിയമ ഭേദഗതി നിയമം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്​ മുമ്പില്‍ വൻ പ്രക്ഷോഭം.

പാരിസിലും ബര്‍ലിനിലും അടക്കം യൂറോപ്പിലെ 17 നഗരങ്ങളില്‍ അരങ്ങേറുന്ന പ്രതിഷേധ പരിപാടികൾക്ക് തുടർച്ചയായാണ് ലണ്ടനിൽ വിദ്യാര്‍ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രക്ഷോഭവുമായി തെരുവിലേക്കിറങ്ങിയത്. 'ദ ഇന്‍ഡ്യ സൊസൈറ്റി അറ്റ്​ ദ സ്​കൂള്‍ ഒാഫ്​ ഒാറിയന്‍റല്‍ ആന്‍ഡ്​ ആഫ്രിക്കന്‍ സ്​റ്റഡീസ്​ (SOAS)', 'സൗത്ത്​ ഏഷ്യന്‍ സ്​റ്റുഡന്‍റ്​സ്​ ഏഗെയ്​ന്‍സ്​റ്റ്​ ഫാസിസം ആന്‍ഡ്​ സൗത്ത്​ ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്​' തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ലണ്ടനിലെ പ്രക്ഷോഭം.

ഡല്‍ഹി കലാപത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് വിദ്യാര്‍ഥികളടക്കം ഇവിടെ ഒ​​രുമിച്ച്‌​ കൂടിയത്​. ആഭ്യന്തര മന്ത്രി അമിത്​ ഷാ രാജിവെക്കുക, കലാപത്തിന്​ വഴിമരുന്നിട്ട ബി.ജെ.പി നേതാക്കളെ അറസ്​റ്റ്​ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രക്ഷോഭകര്‍ ഉന്നയിച്ചു.  ഡല്‍ഹിയിലെ അക്രമങ്ങളുടെ ​പശ്​ചാത്തലത്തില്‍ ബ്രിട്ടീഷ്​ സര്‍ക്കാര്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ പ്രതിഷേധം അറിയിക്കണമെന്നും ലോകം ഈ അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കുമെന്നും പ്രക്ഷോഭകര്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter