ഇന്ത്യൻ പ്രവാസികളെ സൗജന്യമായി   നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: കൊറോണ വൈറസ് വ്യാപനം തടയാനായി നടപ്പിലാക്കിയ ലോക് ഡൗൺ മൂലം രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് ഗൾഫ് രാജ്യമായ കുവൈത്ത് പ്രഖ്യാപിച്ചു. പൊതുമാപ്പിന് അര്‍ഹരായ അനധികൃത തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന വാഗ്ദാനത്തിന് പുറമെയാണ് ഇക്കാര്യം കുവൈത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയുടെ സമ്മതം ലഭിക്കുന്ന പക്ഷം വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുവൈത്തികളെ പൂര്‍ണമായും തിരിച്ചെത്തിച്ച ശേഷം ഈ മാസം പകുതി മുതല്‍ ദൗത്യം ആരംഭിക്കുവാനാണു കുവൈത്ത് പദ്ധതി തയ്യാറാക്കുന്നത്. വാഗ്ദാനം സംബന്ധിച്ച് കുവൈത്ത് സ്ഥാനപതി ജാസിം നജീം ഇന്ത്യക്ക് കത്ത് കൈമാറുകയും ചെയ്തിട്ടുണ്ട് .

നിലവിൽ ഇന്ത്യയിൽ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതിനാൽ ഇത് നീങ്ങിയ ശേഷമായിരിക്കും രക്ഷാദൗത്യം ആരംഭിക്കുക. കുവൈത്തില്‍ കൊവിഡ് ബാധിതരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇതുവരെ 4,377 പേര്‍ക്കാണ് കുവൈത്തില്‍ കൊവിഡ് ബാധിച്ചത്. 30 പേര്‍ മരണപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter